
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും എൻ എസ് എസിന്റെ സമദൂര നിലപാട് തുടരും; ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും എൻ എസ് എസിന്റെ സമദൂര നിലപാട് തുടരുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മിത്ത് വിവാദം ഇനി ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥികൾ എല്ലാവരും എല്ലാക്കാലത്തും എൻ എസ് എസ് ആസ്ഥാനത്ത് വരാറുണ്ടെന്നും ജെയ്ക്കിന്റെ സന്ദർശനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞു. “സ്ഥാനാർഥികൾ കാണാൻ വരുന്നത് സാധാരണ സംഭവമാണ്. ആദ്യം ചാണ്ടി ഉമ്മൻ കാണാൻ വന്നു. പിന്നീട് ജെയ്ക്”.മിത്ത് വിവാദം ചർച്ച ചെയ്യേണ്ടതാണ്, എന്നാൽ ഈ തിരഞ്ഞെടുപ്പിലൂടെ ചർച്ച ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല….