അടുത്ത പത്ത് വർഷത്തേക്കുള്ള സർക്കാരിനെ ഇൻഡ്യ സഖ്യം രൂപവത്കരിക്കും; മല്ലികാർജുൻ ഖാർഗെ

അടുത്ത പത്ത് വർഷത്തേക്കുള്ള സർക്കാരിനെ ഇൻഡ്യ സഖ്യം രൂപവത്കരിക്കുമെന്ന് പറഞ്ഞ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രം​ഗത്ത്. ഭരണമാറ്റത്തിനുള്ള തരംഗം രാജ്യത്ത് വിവിധയിടങ്ങളിൽ ദൃശ്യമാണെന്നും മഹാരാഷ്ട്രയിലും ഉത്തർ പ്രദേശിലും ഉൾപ്പെടെ ബി.ജെ.പി തിരിച്ചടി നേരിടുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മാത്രമല്ല ഇൻഡ്യ സഖ്യം രൂപവത്കരിക്കുന്ന സർക്കാർ അസ്ഥിരമായിരിക്കുമെന്ന മോദിയുടെ വാദത്തെ ഖാർഗെ തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം മുന്നണിയിലെ കക്ഷികൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും ഖാർഗെ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീ വോട്ടർമാരിൽനിന്ന് ഉൾപ്പെടെ ഇൻഡ്യ സഖ്യത്തിന്…

Read More

ബംഗ്ലാദേശിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ്; ബഹിഷ്‌കരിച്ച് പ്രധാന പ്രതിപക്ഷ പാർട്ടികൾ

ബംഗ്ലാദേശിൽ ഇന്ന് പൊതു തെരഞ്ഞെടുപ്പ്. പ്രാദേശിക സമയം രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന പോളിംഗ് വൈകീട്ട് നാലു വരെ തുടരും. വോട്ടെണ്ണലും ഇന്ന് തന്നെ തുടങ്ങും. നാളെയോടെ ഫലം പ്രതീക്ഷിക്കുന്നു.300 പാർലമെന്റ് സീറ്റുകളിലേക്ക് രണ്ടായിരം സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് ഹസീന തന്നെ തുടർച്ചയായ നാലാം തവണയും അധികാരത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്.  പ്രധാന പ്രതിപക്ഷപാർട്ടികളെല്ലാം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. ഷെയ്ക്ക് ഹസീനയുടെ ഭരണത്തിൽ രാജ്യത്ത് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കില്ല എന്നുറപ്പ് ഉള്ളതിനാൽ ബഹിഷ്‌ക്കരിക്കുന്നു എന്നാണ്…

Read More