ഐഫോൺ നിർമ്മാണ ഫാക്ടറിയിൽ വിവാഹിതകൾക്ക് തൊഴിൽ നിഷേധം;  മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു

ഫോക്സ്കോണിന്റെ തമിഴ്നാട്ടിലെ ഐഫോൺ നിർമ്മാണ ഫാക്ടറിയിൽ വിവാഹിതരായ സ്ത്രീകൾക്ക് തൊഴിൽ നിഷേധിക്കുന്നുവെന്ന വാർത്തയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിനും തമിഴ്നാട് സർക്കാരിനും ആണ് നോട്ടീസ്. ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. അതേസമയം തമിഴ്നാട്ടിലെ ഫാക്ടറിയിൽ വിവാഹിതരെ ജോലിക്കെടുക്കില്ലെന്ന ആരോപണം ഐഫോൺ നിർമാതാക്കളായ ഫോക്സ്കോൺ  തള്ളി. പുതിയ നിയമനങ്ങളിൽ 25 ശതമാനവും വിവാഹിതരായ സ്ത്രീകളാണെന്നും ലിംഗഭേദമോ മറ്റ് വ്യത്യാസങ്ങളോ പരി​ഗണിക്കാതെ മെറിറ്റ് അടിസ്ഥാനത്തിലാണ് കമ്പനിയുടെ നിയമനങ്ങളെന്നും ഫോക്സ്കോൺ അറിയിച്ചിരിക്കുന്നത്.  ആഭരണങ്ങൾ ധരിക്കുന്നതിൻ്റെ പേരിൽ…

Read More

ലിംഗ, ലൈംഗിക സമത്വം വിദ്യാഭ്യാസം സ്കൂൾ കരിക്കുലത്തിൽ; കാനഡയിൽ തെരുവിലിറങ്ങി മാതാപിതാക്കൾ

ലിംഗ, ലൈംഗിക സ്വത്വ വിദ്യാഭ്യാസം കാനഡയിലെ സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തിയതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് മാതാപിതാക്കൾ. ലൈംഗികവത്കരണത്തിൽ നിന്നും ലൈംഗിക പ്രബോധനത്തിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് ബുധനാഴ്ച ഗ്രേറ്റർ ടൊറൻ്റോയിൽ ആയിരക്കണക്കിന് മാതാപിതാക്കൾ  പ്രതിഷേധിച്ചത്. സിബിസി ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കുഞ്ഞുങ്ങളെ നിർബന്ധിച്ച് ട്രാൻസ്ജെൻഡറുകൾ ആക്കുകയാണെന്നും, സെക്ഷ്വൽ ഐഡൻ്റിയെപ്പറ്റി അവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇതിനിടെ പ്രതിഷേധത്തിലേക്ക് ആയുധം കൊണ്ടുവന്നവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. അതേസമയം, ഈ പ്രതിഷേധത്തിനെതിരെ ആയിരങ്ങൾ അണിനിരന്ന്…

Read More