
വൻ അവസരങ്ങളുമായി നിങ്ങളെ കാത്തിരിക്കുന്നു ‘ജെമ്മോളജി’
വൻ തൊഴിലവസരങ്ങളുള്ള മേഖലയാണ് രത്‌നങ്ങളെക്കുറിച്ചും കല്ലുകളെക്കുറിച്ചുമുള്ള ശാസ്ത്രശാഖയായ ജെമ്മോളജി. ജെമ്മോളജിയിൽ ആഭരണ ഡിസൈൻ, ടെക്‌നോളജി, വിപണനം, തൊഴിൽ സംരംഭകത്വം എന്നിവയിൽ ഡിഗ്രി, ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുണ്ട്. രാജ്യത്തിനകത്തും വിദേശത്തും ജെമ്മോളജി, ജ്വല്ലറി ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടുകളും കോളജുകളുമുണ്ട്. ഡിസൈനിങ്, ഉത്പന്ന നിർമാണവുമായി ബന്ധപ്പെട്ട വിദഗ്ധർ, കൺസൾട്ടൻറ്, കാഡ് ഡിസൈനർ, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ജ്വല്ലറി സംരംഭകൻ, അഡ്വർടൈസിങ് തുടങ്ങി നിരവധി തൊഴിലവസരങ്ങളുണ്ട്. ആറു മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് മുതൽ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകൾ ഉണ്ട്. ഡൽഹി, നോയിഡ,…