
ജെമിനിഡ് ഉല്‍ക്കാവര്‍ഷം വരുന്നു; മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ മാനത്ത് പെയ്യുന്ന അപൂര്‍വ കാഴ്ച
മാനത്ത് ഒരു പൂത്തിരി കത്താൻ പോകുകയാണ്. ഈ വർഷത്തെ ജെമിനിഡ് ഉല്‍ക്കാവര്‍ഷം വരും ദിവസങ്ങളിൽ ആകാശത്ത് കാണാം. മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ മാനത്ത് പെയ്യുന്ന ഈ ദൃശ്യം ഡിസംബർ 13 മുതൽ ഡിസംബർ 14 പുലർച്ചെ വരെ ഭൂമിയില്‍ നിന്ന് കാണാനാകുമെന്നാണ് പ്രതീക്ഷ. 3200 ഫേത്തോണ്‍ എന്ന ഛിന്നഗ്രഹത്തിന്‍റെ അവശിഷ്ടങ്ങളാണ് ജെമിനിഡ് ഉൽക്കകൾക്ക് കാരണം. സെക്കൻഡിൽ 22 മൈൽ വേഗതയിലാണ് ഇത് ആകാശത്തിലൂടെ പായുന്നത്. വെള്ള, മഞ്ഞ, പച്ച എന്നീ നിറങ്ങള്‍ ജെമിനിഡ് ഉല്‍ക്കാവര്‍ഷം മാനത്ത്…