
‘യേശുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടത് ലവ് സ്റ്റോറികൾ, ഹേറ്റ് സ്റ്റോറികൾ അല്ല’; കേരള സ്റ്റോറി പ്രദർശനത്തിന് എതിരെ ഗീവർഗീസ് കൂറിലോസ്
ദി കേരള സ്റ്റോറി പ്രദർശനത്തിനെതിരെ പ്രതികരണവുമായി നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് കൂറിലോസ്. യേശു ക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്റ്റോറി അഥവാ സ്നേഹത്തിന്റെ കഥകളാണെന്നും മറിച്ച് ഹേറ്റ് സ്റ്റോറികൾ ( വിദ്വേഷത്തിന്റെ കഥകൾ ) അല്ലെന്നും ഗീവർഗീസ് കൂറിലോസ് ഫേസ് ബുക്കിൽ കുറിച്ചു. ഇടുക്കി രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനു പിന്നാലെ താമരശ്ശേരി രൂപതയും സിനിമ പ്രദർശിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കേരള സ്റ്റോറി പ്രദർശനത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് താമരശ്ശേരി രൂപത കെസിവൈഎം ഡയറക്ടർ ജോർജ്ജ്…