കോണ്‍ഗ്രസ് എം.പി ഗീത കോഡ ബി.ജെ.പിയിലേക്ക്

ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എം.പി ഗീത കോഡ ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്‌സഭ ഇലക്ഷന്‍ അടുത്ത് വരുമ്പോള്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഗീതയുടെ ബി.ജെ.പിയിലേക്കുള്ള മാറ്റം. സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ ബാബുലാല്‍ മറാണ്ടിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. റാഞ്ചിയില്‍ വെച്ചാണ് പാര്‍ട്ടി മാറ്റം. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ 14-ല്‍ 12 സീറ്റുകളും ബി.ജെ.പിയും സഖ്യകക്ഷികളും നേടിയിരുന്നു. സിംഗ്ഭും ലോക്സഭാ സീറ്റില്‍ നിന്നാണ് ഗീത കോഡ വിജയിച്ചത്. ‘ഞാന്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ട് രാജ്യത്തെ…

Read More