
‘ദ കേരള സ്റ്റോറി’ യൂറോപ്പിലും പ്രദര്‍ശിപ്പിക്കൂ; ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍റ്റ് വില്‍ഡേര്‍സ്
വിവാദ ചിത്രം ദ കേരള സ്റ്റോറി യൂറോപ്പിലും പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവുമായി ഡച്ച് പ്രതിപക്ഷ നേതാവ് ഗീര്‍റ്റ് വില്‍ഡേര്‍സ്. ട്വിറ്ററിലാണ് അദ്ദേഹം അണിയറ പ്രവര്‍ത്തകരോട് അഭ്യര്‍ഥനയുമായി രംഗത്ത് വന്നത്. നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ ചിത്രം ഡച്ച് പാര്‍ലമെന്റിലും പ്രദര്‍ശിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെതര്‍ലാന്റ്‌സിലെ പ്രതിപക്ഷ പാര്‍ട്ടിയായ പാര്‍ട്ടി ഫോര്‍ ഫ്രീഡത്തിന്റെ നേതാവാണ് ഗീര്‍ട്ട് വില്‍ഡേഴ്‌സ്. വിവാദങ്ങള്‍ക്കിടയിലും ദ കേരള സ്റ്റോറി പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനെതിരേ…