
ജി.ഡി.ആർ.എഫ്.എ ക്യാമ്പയിന് പുരസ്കാരം
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജി.ഡി.ആർ.എഫ്.എ) പൊതുജന ബോധവത്കരണ ക്യാമ്പയിന് സിംഗപ്പൂരിൽ നടന്ന ഗവൺമെന്റ് മീഡിയ കോൺഫറൻസ് 2024ൽ പുരസ്കാരം ലഭിച്ചു. യു.എ.ഇ പ്രാദേശിക ഗവൺമെന്റ് വിഭാഗത്തിലെ ഏറ്റവും മികച്ച കാമ്പയിനായാണ് ജി.ഡി.ആർ.എഫ്.എയുടെ കാമ്പയിൻ തിരഞ്ഞെടുക്കപ്പെട്ടത്. ‘നിങ്ങൾക്കായി, ഞങ്ങൾ ഇവിടെയുണ്ട്’ എന്ന ക്യാമ്പയിനാണ് പുരസ്കാരം. ദുബൈയിലെ വിസ സേവനങ്ങളും മറ്റ് താമസ കുടിയേറ്റ നടപടിക്രമങ്ങളും പരിചയപ്പെടുത്തുന്നതാണ് ക്യാമ്പയിൻ. ജി.ഡി.ആർ.എഫ്.എ ദുബൈ മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്യൂണിക്കേഷൻ ഡയറക്ടർ നാജില ഉമർ അൽ ദൗഖി…