
ഗ്ലോബൽ വില്ലേജിൽ എത്തുന്ന സന്ദർശകർക്ക് ബോധവത്കരണം ക്യാമ്പയിനുമായി ജി.ഡി.ആർ.എഫ്.എ
ദുബൈ ഗ്ലോബൽ വില്ലേജിൽ എത്തുന്ന സന്ദർശകർക്ക് വിവിധ വിസ സേവനങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആരംഭിച്ച ‘വി ആർ ഹിയർ, ഫോർ യു’ ബോധവത്കരണ കാമ്പെയിൻ ശ്രദ്ധേയമായി. ദിവസേന നൂറുകണക്കിന് സന്ദർശകരാണ് ഗ്ലോബൽ വില്ലേജിലെ പ്രത്യേകം സജ്ജമാക്കിയ ബോധവത്കരണ പവലിയൻ സന്ദർശിക്കുന്നത്. ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, അസി.ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ…