എണ്ണയിതര ജിഡിപിയിൽ 9.1 ശതമാനത്തിന്റെ വളർച്ച നേടി അബുദാബി

ക​ഴി​ഞ്ഞ വ​ർ​ഷം എ​ണ്ണ​യി​ത​ര മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ല്‍ (ജി.​ഡി.​പി) അ​ബൂ​ദ​ബി 9.1 ശ​ത​മാ​നം വ​ള​ര്‍ച്ച കൈ​വ​രി​ച്ച​താ​യി അ​ബൂ​ദ​ബി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് കേ​ന്ദ്രം (എ​സ്.​സി​എ.​ഡി) അ​റി​യി​ച്ചു. 2022നെ ​അ​പേ​ക്ഷി​ച്ച് 2023ല്‍ ​എ​ണ്ണ​യി​ത​ര സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ മി​ക​ച്ച പ്ര​ക​ട​നം അ​ബൂ​ദ​ബി​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ലേ​ക്ക് 3.1 ശ​ത​മാ​നം സം​ഭാ​വ​ന ന​ല്‍കി​യെ​ന്നും എ​സ്.​സി.​എ.​ഡി പ​റ​ഞ്ഞു. 2023ല്‍ 1.14 ​ല​ക്ഷം കോ​ടി ദി​ര്‍ഹ​മാ​യി​രു​ന്നു അ​ബൂ​ദ​ബി​യു​ടെ ജി.​ഡി.​പി. ആ​ഗോ​ള വി​പ​ണി ക​ന​ത്ത വെ​ല്ലു​വി​ളി നേ​രി​ടു​മ്പോ​ഴും 10 വ​ര്‍ഷ​ത്തി​നി​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണി​ത്. നി​ര്‍മാ​ണ, സാ​മ്പ​ത്തി​ക, ഇ​ന്‍ഷു​റ​ന്‍സ്,…

Read More

ഇത്തവണയും റിപ്പോ നിരക്കിൽ മാറ്റമില്ല

ഇത്തവണയും റിപ്പോ നിരക്കിൽ മാറ്റമില്ലാതെ റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തി റിസർവ് ബാങ്ക്. ധന നയ യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് തുടർച്ചയായ ആറാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചത്. വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ‘ഉള്‍ക്കൊള്ളാവുന്നത്’ അഥായത് അക്കൊമഡേറ്റീവ് നയം പിന്‍വലിക്കാനും എംപിസി യോഗത്തില്‍ ധാരണയായതായി ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. പണപ്പെരുപ്പ ഭീഷണി അവസാനിച്ചിട്ടില്ലെന്നുതന്നെയാണ് ആര്‍ബിഐ ഇതില്‍നിന്ന് നല്‍കുന്ന സൂചന.

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇന്ന് തകര്‍ച്ച. ബിഎസ്ഇ സെന്‍സെക്സ് 103 പോയിന്‍റ് താഴ്ന്ന് 61,702ലും ദേശീയ സൂചിക നിഫ്റ്റി 35 പോയിന്‍റ് താഴ്ന്ന് 18,385ലും വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും വൈകാതെ ഇടിയുകയായിരുന്നു. ഇന്നലെയും ഇന്ത്യന്‍ ഓഹരി വിപണികള്‍ നഷ്ടത്തിലായിരുന്നു. ……………. ഇന്ത്യയുടെ ജിഡിപിയിലേക്ക് യുട്യൂബ് 10,000 കോടി രൂപയുടെ മൂല്യത്തിലുള്ള സംഭാവന നല്‍കിയതായി ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിന്റെ പഠനം. റിപ്പോർട്ട് പ്രകാരം രാജ്യത്ത് 750,000-ലധികം മുഴുവൻ സമയത്തിന് തുല്യമായ ജോലികൾക്ക് യുട്യൂബ് പിന്തുണ നൽകി….

Read More