
കുവൈത്തിൽ നടന്ന ജിസിസി ഉച്ചകോടി ; അഭിനന്ദനം അറിയിച്ച് ഉപപ്രധാനമന്ത്രി
കുവൈത്തിൽ നടന്ന 45-ാമത് ജി.സി.സിയിൽ ഉച്ചകോടിയുടെ സഹകരണത്തിന് വിവിധ വിഭാഗങ്ങൾക്ക് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അൽ സൗദ് അസ്സബാഹ് അഭിനന്ദനം അറിയിച്ചു. കുവൈത്ത് ആർമി, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ്, കുവൈത്ത് ഫയർഫോഴ്സ് എന്നിവക്ക് മന്ത്രി അഭിനന്ദന സന്ദേശം അയച്ചു. കുവൈത്തിന്റെ സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിൽ ആത്മാർഥമായ പരിശ്രമങ്ങൾക്ക് പങ്കെടുത്ത എല്ലാ സേനകൾക്കും ശൈഖ് ഫഹദ് നന്ദി അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉച്ചകോടിയുടെ വിജയത്തിലേക്ക് നയിച്ച എല്ലാവരുടെയും സഹകരണത്തെ അദ്ദേഹം…