ഗാസയിലെ ജനങ്ങൾക്ക് 100 മില്യൺ ഡോളർ നൽകും; തീരുമാനം ജി.സി.സി മന്ത്രിതല സമിതി സമ്മേളനത്തിൽ

യുദ്ധത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി ജിസിസി. ഗാസയിലെ ജനതക്ക് അടിയന്തര സഹായമായി ജി.സി.സി മന്ത്രിതല സമിതി 100 മില്യൺ ഡോളർ നൽകും. ഗാസ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി മസ്‌കത്തിൽ ചേർന്ന ജി.സി.സി മന്ത്രിതല സമിതിയുടെ 43ആം സമ്മേളനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് കുടിയിറക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകാനും സാധാരണക്കാരെ സംരക്ഷിക്കാനും ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകുന്നതിനും ജി.സി.സി മന്ത്രിതല സമിതി ഊന്നൽ നൽകും….

Read More