
ജിസിസി ഉച്ചകോടി ; ജിസിസി രാഷ്ട്രതലവൻമാർ പങ്കെടുക്കും
ഡിസംബർ ഒന്നിന് കുവൈത്തിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിൽ ജി.സി.സി രാഷ്ട്രത്തലവന്മാർ പങ്കെടുക്കും. ഉച്ചകോടിയിലേക്കുള്ള അമീർ ശൈഖ് മിശ്അൽ അഹ്മദ് അൽ ജാബർ അസ്സബാഹിന്റെ ക്ഷണം വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ വിവിധ രാഷ്ട്രത്തലവൻമാർക്ക് കൈമാറി. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനുള്ള ക്ഷണം വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി എറ്റുവാങ്ങി. കൂടിക്കാഴ്ചക്കിടെ ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിൽ അവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും മന്ത്രിമാർ അവലോകനം ചെയ്തു. പൊതുവായ താൽപര്യമുള്ള പ്രാദേശികവും…