
ഗാസയിൽ മരണം പതിനായിരം കടന്നു; വെസ്റ്റ് ബാങ്കിൽ 152
ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ഒക്ടോബർ എഴു മുതൽ ഇതുവരെ 10,022 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 4,104 പേർ കുട്ടികളും 2,641 പേർ സ്ത്രീകളുമാണ്. 25,408 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. വെസ്റ്റ് ബാങ്കിൽ 152 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ മാനസികാരോഗ്യ കേന്ദ്രത്തിന് നേരെയും ഇസ്രായേൽ ആക്രമണം നടത്തി. പരിക്കേറ്റവരെ കൊണ്ടുപോകാൻ സുരക്ഷിത പാതയൊരുക്കുമെന്ന ഇസ്രായേൽ വാദം കപടമാണെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു. പരിക്കേറ്റവരെ കൊണ്ടുപോകാൻ…