
ഗാസയിലെ വെടിനിർത്തൽ ചർച്ച പരാജയം ; ഹമാസിന്റെ ഉപാധികൾക്ക് വഴങ്ങില്ലെന്ന് ഇസ്രയേൽ
ഗാസയിൽ വെടിനിർത്തലിനായി ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ നടന്ന സമാധാന ചർച്ച പരാജയം. ഹമാസിന്റെ ഉപാധികൾക്ക് വഴങ്ങില്ലെന്ന് അറിയിച്ച ഇസ്രായേൽ കെയ്റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല. ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ രണ്ടു ദിവസങ്ങളിലായി നടന്ന വെടിനിർത്തൽ ചർച്ചയാണ് പരാജയപ്പെട്ടത്. കൈറോയിലേക്ക് സംഘത്തെ അയക്കാൻ വിസമ്മതിച്ച ഇസ്രായേൽ ഹമാസിന്‍റെ ഉപാധികൾക്ക് വഴങ്ങില്ലെന്നും മുന്നറിയിപ്പ് നൽകി. തുടർ ചർച്ചകൾക്ക് ഇനി ഖത്തർ വേദിയായേക്കും. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നടത്തിയ ശക്തമായ സമ്മർദങ്ങൾക്കൊടുവിലും ഗസ്സയിൽ വെടിനിർത്തലിന് വിസമ്മതിക്കുകയാണ് ഇസ്രായേൽ. ബന്ദിമോചനം മുൻനിർത്തി താൽക്കാലിക…