
ഗാസയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രയേൽ ; പത്ത് ലക്ഷം പലസ്തീനികൾ പലായനം ചെയ്തെന്ന് റിപ്പോർട്ടുകൾ
കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ ഏകദേശം 10 ലക്ഷം ഫലസ്തീനികൾ റഫയിൽ നിന്ന് പലായനം ചെയ്തതായി ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) അറിയിച്ചു. റഫയിൽ ഒരിടവും സുരക്ഷിതമല്ല. കനത്ത ബോംബാക്രമണം തുടരുകയാണ്. ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവം ജനങ്ങളെ വലക്കുന്നു. കൂടാതെ മാലിന്യക്കൂമ്പാരങ്ങളും ഇവിടത്തെ ജീവിത സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജനങ്ങൾക്ക് സഹായവും സംരക്ഷണവും നൽകുന്നത് അസാധ്യമായി മാറിയിട്ടുണ്ടെന്നും യു.എൻ ഏജൻസി വ്യക്തമാക്കി. റഫയിലെ ആശുപത്രികൾ ഇസ്രായേൽ അധിനിവേശ സൈന്യം ആക്രമിച്ചതോടെ ചികിത്സ സൗകര്യങ്ങളും പ്രതിസന്ധിയിലാണ്. ഇന്തോനേഷ്യൻ ഫീൽഡ് ആശുപത്രിയിലെ…