ഗാസയിൽ വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ; ഉത്തരവാദിത്തം ഹമാസിന് മേൽ ചാർത്തൻ ശ്രമം നടത്തി അമേരിക്ക

ഗാസയിൽ വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തലിന് നെതന്യാഹു തയ്യാറല്ലെന്ന് തെളിയിക്കുന്ന രണ്ടു റിപോർട്ടുകളാണ് പുറത്തുവന്നത്. ഗാസയിൽ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ വെടിനിർത്തൽ കരാറുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്ന് നെതന്യാഹു അറിയിച്ചു. മൊസാദ് മേധാവി ഡേവിഡ് ബർണിയുടെ പ്രസ്താവനയാണ് മറ്റൊന്ന്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ബന്ദിമോചന കരാർ ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്ന് ബർണിയ 24 കാരനായ ബന്ദിയുടെ അമ്മയോട് പറഞ്ഞതായി ഇസ്രായേലി മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഇവയെല്ലാം ​ഗാസയിലെ വെടിനിർത്തൽ അനിശ്ചിതത്വത്തിലാണെന്ന്…

Read More

ഗാസയിലെ വെടിനിർത്തൽ; കയ്റോയിൽ ഇന്ന് ചർച്ച

ഗാസയിലെ വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾക്കായി ഈജിപ്ത്, ഖത്തർ, യുഎസ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥർ കയ്റോയിൽ വീണ്ടുമെത്തി കൂടിക്കാഴ്ച നടത്തും. ഗാസയിലെ വെടിനിർത്തലിനായി ദോഹയിൽ നടന്ന ചർച്ചകൾക്കു പിന്നാലെ വെള്ളിയാഴ്ചയാണു മൂന്നുരാജ്യങ്ങളും ഇതുസംബന്ധിച്ചു സംയുക്ത പ്രസ്താവന നടത്തിയത്. ഖത്തർ വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവന പുറത്തുവിട്ടത്. ‘‘ഗാസയിലെ വെടിനിർത്തൽ കരാറിനു വേണ്ടിയും തടവുകാരെ മോചിപ്പിക്കുന്നതിനായും ഞങ്ങളുടെ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ ദോഹയിൽ കഴിഞ്ഞ 48 മണിക്കൂറായി ചർച്ചകൾ നടത്തുകയാണ്. തടവുകാരെ മോചിപ്പിക്കുന്നതിനും വെടിനിർത്തൽ കരാറിന് തുടക്കമിടുന്നതിനും കരാർ  പ്രാവർത്തികമാക്കുന്നതിനുമുള്ള സമയമായി.  ഗാസയിലെ…

Read More

ഗാസയിലെ വംശഹത്യ ; ഇസ്രയേലിന് വീണ്ടും സഹായവുമായി അമേരിക്ക , 2000 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകും

ഗാസയിലെ ഇസ്രായേൽ വംശഹത്യക്ക് വീണ്ടും സഹായവുമായി യു.എസ്. 50 എഫ്-15 യുദ്ധവിമാനമടക്കം 2000 കോടി ഡോളറിന്റെ (1,67,872 കോടി രൂപ) ആയുധങ്ങളാണ് ഇസ്രായേലിന് കൈമാറുക. യുദ്ധവിമാനങ്ങൾക്ക് പുറമെ മീഡിയം റേഞ്ച് ‘അംറാം’ മിസൈലുകൾ, 120 മില്ലീമീറ്റർ ടാങ്ക് വെടിമരുന്നുകൾ, ഉഗ്രസ്‌ഫോടന ശേഷിയുള്ള മോർട്ടാറുകൾ, കവചിത വാഹനങ്ങൾ തുടങ്ങിയവയാണ് നൽകുക. ദീർഘകാലാടിസ്ഥാനത്തിൽ ഇസ്രായേലിനെ മേഖലയിലെ ഏറ്റവും കരുത്തുറ്റ സൈനിക ശക്തിയായി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വമ്പൻ ആയുധ കൈമാറ്റം. ”ഇസ്രായേലിന്റെ സുരക്ഷക്ക് യു.എസ് കടപ്പെട്ടിരിക്കുന്നു. ശക്തവും സജ്ജവുമായ സ്വയം പ്രതിരോധശേഷി…

Read More

ഗാസ വെടിനിർത്തൽ ചർച്ചകളിൽ നിന്നു ഹമാസ് വിട്ടുനിൽക്കും; മധ്യസ്ഥരുമായി പിന്നീട് കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് അധികൃതർ

ഖത്തറിൽ നടക്കാനിരിക്കുന്ന ഗാസ വെടിനിർത്തൽ ചർച്ചകളിൽ നിന്നു വിട്ടുനിൽക്കുമെന്ന് ഹമാസ്. എന്നാൽ മധ്യസ്ഥരുമായി ഹമാസ് പിന്നീട് കൂടികാഴ്ച നടത്തിയേക്കുമെന്ന് അധികൃതർ പറഞ്ഞു. അതേസമയം, ചർച്ചകൾ മുൻനിശ്ചയപ്രകാരം മുന്നോട്ടുപോകുമെന്നും വെടിനിർത്തൽ കരാർ ഇപ്പോഴും സാധ്യമാണെന്നും യുഎസ് അറിയിച്ചു. വലിയൊരു യുദ്ധം ഒഴിവാക്കാൻ ചർച്ചകളിൽ അടിയന്തരമായി പുരോഗതി ആവശ്യമാണെന്നും യുഎസ് വ്യക്തമാക്കി. ചർച്ചയിൽ ഇസ്രയേൽ പങ്കെടുക്കുമെന്ന് സർക്കാർ വക്താവ് ഡേവിഡ് മെൻസർ അറിയിച്ചു. സിഐഎ ഡയറക്ടർ ബിൽ ബേൺസും യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി ബ്രെറ്റ് മക്ഗുർക്കും ചർച്ചകളിൽ യുഎസിനെ…

Read More

ഗാസയിൽ സാധാരണക്കാർ കൊല്ലപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു ; ദ്വിരാഷ്ട്ര പ്രശ്ന പരിഹാരത്തിന് പിന്തുണ നൽകും , റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ

ഗാസയിലെ സിവിലിയൻ മരണങ്ങളിൽ ആശങ്കയുണ്ടെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. പലസ്തീൻ അതോറിറ്റി (പിഎ) പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്. ചൊവ്വാഴ്‌ച മോസ്‌കോയിൽ നടന്ന യോഗത്തിൽ അബ്ബാസ് പലസ്‌തീനിയൻ ജനതയുടെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒന്നായി റഷ്യയെ കണക്കാക്കുന്നുവെന്ന് വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള റഷ്യയുടെ പിന്തുണ പുടിൻ വീണ്ടും ആവർത്തിച്ചു. റഷ്യയെക്കുറിച്ച് ഇന്ന് എല്ലാവർക്കും അറിയാം. നിർഭാഗ്യവശാൽ, ആയുധം കൈയിലെടുത്താണ് റഷ്യ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതും ജനങ്ങളെ സംരക്ഷിക്കുന്നതും. എന്നാൽ മിഡിൽ ഈസ്റ്റിൽ എന്താണ്…

Read More

ഗാസയിലേക്ക് ഭക്ഷ്യക്കിറ്റുകളുമായി ഖത്തർ ചാരിറ്റി

യുദ്ധത്തിന്റെ ദുരിതം പേറുന്ന ഗാസയിലെ ജനങ്ങളിലേക്ക് വീണ്ടും ഖത്തറിന്റെ സഹായങ്ങളെത്തി. ഭക്ഷ്യവസ്തുക്കളും മരുന്നുകളുമായി 39 ട്രക്കുകൾ അടങ്ങിയ വാഹന വ്യൂഹമാണ് ജോർഡൻ വഴി അതിർത്തി കടന്ന് ഗാസയിൽ പ്രവേശിച്ചത്. 21,500 ഭക്ഷ്യക്കിറ്റുകൾ ഉൾപ്പെടെയാണ് ഏറ്റവും ഒടുവിലത്തെ സഹായം. ഒരു കുടുംബത്തിന് ഒരു മാസത്തിലേറെ കഴിയാനുള്ള വസ്തുക്കൾ അടങ്ങിയതാണ് ഓരോ കിറ്റും. കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന് ഗാസയിലേക്ക് ഇസ്രായേൽ അധിനിവേശ സേന കടുത്ത ആക്രമണങ്ങൾ ആരംഭിച്ചതിനു പിറകെ വിവിധ മാർഗങ്ങളിലൂടെ ഖത്തർ തുടരുന്ന സഹായങ്ങളുടെ തുടർച്ചയാണ് ഈ…

Read More

ഗാസ വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ഇസ്രയേലിനെതിരായ നടപടികളിൽ നിന്ന് ഇറാൻ പിന്മാറിയേക്കും: ബൈഡൻ

ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ ഇസ്രയേലിനെതിരായ നടപടികളിൽ നിന്ന് ഇറാൻ പിന്മാറിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കരാർ നിലവിൽ വന്നാൽ ഇസ്രയേലിനെതിരായ പ്രതികാര നടപടികളിൽ നിന്ന് ഇറാൻ പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതാണ് എന്റെ പ്രതീക്ഷ എന്നായിരുന്നു ബൈഡന്റെ മറുപടി. ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർഥ്യമായാൽ മാത്രമേ ഇസ്രയേലിനെതിരായ നേരിട്ടുള്ള പ്രതികാര നടപടികളിൽ നിന്ന് ഇറാൻ പിന്തിരിയുകയുള്ളൂ എന്ന് മൂന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ്…

Read More

ഗാസയിലെ വെടിനിർത്തൽ ; അമേരിക്ക , ഈജിപ്റ്റ് , ഖത്തർ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന സ്വാഗതം ചെയ്ത് ബഹ്റൈൻ

ഗാസ്സ​യി​​ലെ വെ​ടി​നി​ർ​ത്ത​ലും സ​ഹാ​യ പ​ദ്ധ​തി​ക​ളും തു​ട​രു​ന്ന​ത് സം​ബ​ന്ധി​ച്ച്​ അ​മേ​രി​ക്ക, ഈ​ജി​പ്​​ത്, ഖ​ത്ത​ർ എ​ന്നീ രാ​ഷ്​​ട്ര​ങ്ങ​ൾ സം​യു​ക്ത​മാ​യി ഇ​റ​ക്കി​യ പ്ര​സ്​​താ​വ​ന​യെ ബ​ഹ്​​റൈ​ൻ സ്വാ​ഗ​തം ചെ​യ്​​തു. ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​നും അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ ഏ​ർ​പ്പെ​ടു​ത്താ​നും പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഭ​ക്ഷ​ണ വ​സ്​​തു​ക്ക​ള​ട​ക്ക​മു​ള്ള അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​നു​മു​ള്ള ആ​ഹ്വാ​ന​മാ​ണ്​ പ്ര​സ്​​താ​വ​ന​യി​ലൂ​ടെ മു​ന്നോ​ട്ട് വെ​ച്ചി​ട്ടു​ള്ള​ത്. ഗാ​സ്സ​യി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്ന ബ​ഹ്​​റൈ​ൻ ആ​വ​ശ്യ​ത്തെ പി​ന്തു​ണ​ക്കു​ന്ന പ്ര​സ്​​താ​വ​ന​യാ​യ​തി​നാ​ൽ ഇ​തി​ന്​ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. കി​ഴ​ക്ക​ൻ ഖു​ദു​സ്​ കേ​​ന്ദ്ര​മാ​യി സ്വ​ത​ന്ത്ര ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്ര​മെ​ന്ന ആ​ശ​യ​മാ​ണ്​ ബ​ഹ്​​റൈ​ൻ…

Read More

ഗാസയിലെ അഭയാര്‍ഥി ക്യാംപിന് നേരെ വീണ്ടും ആക്രമണം; 100 ലധികം പേര്‍ കൊല്ലപ്പെട്ടു

കിഴക്കന്‍ ഗാസയിലെ അഭയാര്‍ഥി ക്യാംപായ സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആളുകള്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാഫ റിപ്പോര്‍ട്ട് ചെയ്യുന്നത്.കഴിഞ്ഞ ആഴ്ച ഗാസയിലുടനീളം അഭയാര്‍ഥി ക്യാംപുകളായ നാല് സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ് 4ന് ഗാസ സിറ്റിയില്‍ അഭയാര്‍ഥി ക്യാപുകളായ രണ്ട് സ്‌കൂളുകള്‍ ആക്രമിക്കപ്പെട്ടു. 30 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗാസ സിറ്റിയിലെ ഹമാമ…

Read More

ഗസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; കുട്ടികളുള്‍പ്പെടെ 30 പേർക്ക് ദാരുണാന്ത്യം

പലസ്തീനിലെ ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കുട്ടികളുള്‍പ്പെടെ 30 പേർക്ക് ദാരുണാന്ത്യം. പടിഞ്ഞാറൻ ഗാസ നഗരത്തില്‍, ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്കൂളുകള്‍ക്ക് നേരെയായിരുന്നു ബോംബ് ആക്രമണം. ഇവിടെ താമസിച്ചിരുന്ന അഭയാർത്ഥികളായ പലസ്തീനികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തില്‍ ഹാസൻ സലാമ, അല്‍ നാസർ സ്കൂളുകള്‍ ഏറെക്കുറെ പൂർണമായും തകർന്നു. തങ്ങള്‍ ഹമാസിൻ്റെ കമ്മാൻഡ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിൻ്റെ വാദം. ഒരു മാസത്തിനിടെ ഇസ്രയേല്‍ ഗാസയില്‍ 11 സ്കൂളുകള്‍ തകർത്തു. ജൂലൈ…

Read More