
ഇസ്രയേൽ വ്യോമാക്രമണം; വടക്കൻ ഗാസയിൽ 73 മരണം
ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വടക്കൻ ഗാസയിൽ 73 മരണം. ബൈത് ലാഹിയ പട്ടണത്തിൽ നടന്ന ആക്രമണത്തിലാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പൂർണമായും ഉപരോധം ഏർപ്പെടുത്തിയാണ് ഇസ്രയേൽ കൂട്ടക്കൊല നടത്തുന്നതെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. ബൈത്ത് ലാഹിയയിലെ കെട്ടിട സമുച്ചയങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധി വീടുകൾ തകർന്നുവെന്നും നാശനഷ്ടങ്ങൾ സംബന്ധിച്ച് വിശദാംശങ്ങൾ ശേഖരിക്കുകയാണെന്നും ഇസ്രയേൽ അറിയിച്ചു. ഗാസയിൽ ശനിയാഴ്ച്ച നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട്…