ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; അപലപിച്ച് ഒമാൻ

ഗാസയിലെ അൽ അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഒമാൻ. ഇത് യുദ്ധക്കുറ്റം, വംശഹത്യ, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനം എന്നിവയാണെന്ന് ഒമാൻ അധികൃതർ പറഞ്ഞു. ഗാസ സിറ്റിയിലെ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 500ലേറെ പേർ ആണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ആയിരക്കണക്കിന് പേർ ചികിത്സ തേടിയ ആശുപത്രിയാണിത്. സംഭവത്തിൽ ലോകരാജ്യങ്ങൾ പ്രതിഷേധമറിച്ചു.

Read More

ഗാസയിലെ ജനങ്ങൾക്ക് 100 മില്യൺ ഡോളർ നൽകും; തീരുമാനം ജി.സി.സി മന്ത്രിതല സമിതി സമ്മേളനത്തിൽ

യുദ്ധത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി ജിസിസി. ഗാസയിലെ ജനതക്ക് അടിയന്തര സഹായമായി ജി.സി.സി മന്ത്രിതല സമിതി 100 മില്യൺ ഡോളർ നൽകും. ഗാസ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി മസ്‌കത്തിൽ ചേർന്ന ജി.സി.സി മന്ത്രിതല സമിതിയുടെ 43ആം സമ്മേളനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീനികളെ അവരുടെ മണ്ണിൽ നിന്ന് കുടിയിറക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകാനും സാധാരണക്കാരെ സംരക്ഷിക്കാനും ഫലസ്തീൻ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകുന്നതിനും ജി.സി.സി മന്ത്രിതല സമിതി ഊന്നൽ നൽകും….

Read More

ഗാസയിലേക്ക് ഭക്ഷണ പൊതികളുമായി ഖത്തർ ചാരിറ്റി

യുദ്ധം ദുരിതം വിതച്ച ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണ വിതരണവുമായി സജീവമായി ഖത്തര്‍ ചാരിറ്റി. അറുപതിനായിരത്തിലേറെ ഭക്ഷണപ്പൊതികളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഖത്തര്‍ ചാരിറ്റി വിതരണം ചെയ്തത്. ഗാസയിലുള്ള ഖത്തര്‍ ചാരിറ്റിയുടെ തന്നെ സന്നദ്ധപ്രവര്‍ത്തകര്‍ വഴിയാണ് ഫോര്‍ പലസ്തീന്‍ കാമ്പയിനിന്റെ ഭാഗമായി ഭക്ഷണമെത്തിക്കുന്നത്. ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള വഴി തുറക്കുന്ന പക്ഷം കൂടുതൽ സഹായങ്ങൾ എത്തിക്കാനാവുമെന്ന കണക്ക്കൂട്ടലിലാണ് ലോകരാജ്യങ്ങൾ.

Read More

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ജോർദാൻ

ഇസ്രയേൽ, ജോർദാൻ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് എത്താനിരിക്കെ, അവസാന നിമിഷം അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ നിന്നു പിൻമാറി ജോർദാൻ. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയിൽനിന്ന് പിൻമാറുകയാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. ഗാസ സിറ്റിയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടെന്ന വാർത്തകൾക്കിടെയാണ് ജോർദാന്റെ അപ്രതീക്ഷിത പിൻമാറ്റം. യുദ്ധം അവസാനിപ്പിക്കാതെ ഈ സമയത്ത് എന്തു ചർച്ച നടത്തിയിട്ടും കാര്യമില്ലെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

Read More

ഗാസയ്ക്ക് സഹായം എത്തിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കി യുഎഇ

യു​ദ്ധം ദു​രി​തം വി​ത​ച്ച ഗാ​സ​യി​ലേ​ക്ക്​ സ​ഹാ​യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കാ​ൻ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 26 കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു. എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ൻ​റാ​ണ്​ സ​ഹാ​യ​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച്​ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ എ​ത്തി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. അ​ബൂ​ദ​ബി, ദു​ബൈ, റാ​സ​ൽ​ഖൈ​മ, ഷാ​ർ​ജ, ഫു​ജൈ​റ, അ​ൽ ദ​ഫ്​​റ, അ​ജ്​​മാ​ൻ, ഉ​മ്മു​ൽ ഖു​വൈ​ൻ, അ​ൽ​ഐ​ൻ തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ്​ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ ഈ കേന്ദ്രങ്ങളിൽ സ​ഹാ​യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​മെ​ന്ന്​ ​റെ​ഡ്​ ക്ര​സ​ൻ​റ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഭ​ക്ഷ​ണം, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ശു​ചി​ത്വ…

Read More

ഇനിയും നിരപരാധികളുടെ ചോര പൊടിയരുത്; ഗാസയിൽ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ

ഹമാസ് – ഇസ്രയേൽ യുദ്ധത്തിൽ ഗാസയിൽ ഉപരോധം നേരിടുന്നവരെ സഹായിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സായുധ സംഘടനയായ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ വിട്ടയക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇസ്രയേൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് മാർപാപ്പയുടെ പ്രതികരണം. ‘കുട്ടികളും രോഗികളും പ്രായമായവരും സ്ത്രീകളും ഉൾപ്പെടെയുള്ള സാധാരണ പൗരന്മാർ ആരും സംഘർഷത്തിന്റെ ഇരകളാകരുത്. ഗാസയിൽ എല്ലാറ്റിനും മേലെ, മാനുഷികാവകാശങ്ങൾ മാനിക്കപ്പെടണം. അവിടത്തെ മുഴുവൻ ജനങ്ങളെയും സഹായിക്കാൻ ഒരു മാനുഷിക ഇടനാഴി ഉറപ്പാക്കുന്നത് അടിയന്തരവും…

Read More

ഗാസ വിടണമെന്ന ഇസ്രയേലിന്റെ നിർദേശം തള്ളി ഹമാസ്; ഇസ്രയേൽ ആക്രമണത്തിൽ 13 ബന്ദികൾ കൊല്ലപ്പെട്ടെന്നും ഹമാസ്

പലസ്തീനിലെ ജനങ്ങൾ വടക്കൻ ഗാസ വിട്ടുപോകണമെന്ന ഇസ്രായേലിന്റെ ഭീഷണി തള്ളി ഹമാസ്. കരയുദ്ധത്തിന് സജ്ജമാണെന്നും ശത്രുക്കൾക്ക് വൻ ആഘാതം ഗാസയിലെ മണ്ണിലുണ്ടാകുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 13 ബന്ദികൾ കൊല്ലപ്പെട്ടെന്നും ഹമാസ് വ്യക്തമാക്കി. ഗാസയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ കൂട്ടക്കുരുതിയാണെന്നാണ് പലസ്തീന്റെ പ്രതികരണം. ഇസ്രയേൽ കൊന്നു തീർക്കുന്നത് കുഞ്ഞുങ്ങളേയും സ്ത്രീകളെയുമാണെന്നും ആരും സ്വന്തം മണ്ണ് വിട്ടുപോകരുതെന്നും ഫലസ്തീൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ഗാസയോട് ചേർന്ന ഇസ്രായേൽ പ്രദേശങ്ങളിൽ ഒഴിപ്പിക്കൽ പൂർണമായെന്ന് ഇസ്രായേൽ…

Read More

‘ബന്ദികളെ മോചിപ്പിക്കാതെ ഗാസയ്ക്ക് വൈദ്യുതിയോ വെള്ളമോ നൽകില്ല’; ഹമാസിന് അന്ത്യശാസനവുമായി ഇസ്രയേൽ

ഹമാസ് തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാതെ അടിസ്ഥാനവിഭവങ്ങളോ മാനുഷികമായ മറ്റു സഹായങ്ങളോ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഗാസയ്ക്ക് അനുവദിക്കുകയില്ലെന്ന് ഊർജമന്ത്രി ഇസ്രയേൽ കാട്സ് മുന്നറിയിപ്പ് നൽകി. ഇസ്രയേലിനുനേർക്ക് നടത്തിയ ആക്രമണത്തിനിടെയാണ് 150-ഓളം ഇസ്രയേലി പൗരരേയും വിദേശികളേയും ഇരട്ടപൗരത്വമുള്ളവരേയും ഹമാസ് ബലമായി കടത്തിക്കൊണ്ടുപോയത്. ‘ഇസ്രയേലിൽ നിന്നുള്ള ബന്ദികൾ മടങ്ങിയെത്തുന്നതുവരെ ഗാസയിലെ ഒരു ഇലക്ട്രിക് സ്വിച്ച് പോലും ഓണാകില്ല, വെള്ളത്തിന്റെ ഒരു ടാപ്പ് പോലും തുറക്കില്ല, ഒരു ഇന്ധന ട്രക്ക് പോലും ഗാസയിലേക്ക് പ്രവേശിക്കില്ല’, ഇസ്രയേൽ കാട്സ് പ്രസ്താവനയിൽ വ്യക്തമാക്കി. ഹമാസിന്റെ ആക്രമണത്തിനുപിന്നാലെ ഗാസയ്ക്ക്…

Read More