ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; ആശുപത്രികളിൽ അടിയന്തരാവസ്ഥ

ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഗാസയിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ധനം ലഭ്യമല്ലാത്തതിനാൽ തുർക്കിഷ് ആശുപത്രി പ്രവർത്തനം നിർത്തി. ഗാസയിലെ ഏക അർബുദ ആശുപത്രിയാണ് ഇത്. ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 195 ആയി. ഗാസയിൽ ഭക്ഷ്യ ക്ഷാമവും രൂക്ഷമായി തുടരുകയാണ്.റൊട്ടി നിർമാണ യൂണിറ്റുകൾ ഇസ്രായേൽ ആക്രമിച്ചു. ഒമ്പത് റൊട്ടി നിർമാണ യൂണിറ്റുകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി ഇതിന് മുന്നിൽ ആളുകളുടെ നീണ്ട നിരയാണ്

Read More

ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ1000 കുട്ടികളെ യു.എ.ഇയിൽ ചികിത്സിക്കും

ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ 1000 കുട്ടികളെ ചികിത്സക്കായി യു.എ.ഇയിലെ ആശുപത്രികളിലെത്തിക്കും. കുട്ടികളെ അവരുടെ കുടുംബത്തിനൊപ്പമാണ് യു.എ.ഇയിലെത്തിക്കുക. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശപ്രകാരമാണ് നടപടി. യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അന്താരാഷ്ട്ര റെഡ്ക്രോസ് അധികൃതരുമായി ഫോണിൽ ചർച്ച നടത്തിയ ശേഷമാണ് ചികിത്സാ പദ്ധതി പ്രഖ്യാപിച്ചത്. അതേസമയം വെടിനിർത്തേണ്ട സാഹചര്യമൊന്നും ഗാസയിൽ ഇല്ലെന്ന നിലപാടിൽ അമേരിക്കക്കൊപ്പം ഉറച്ചു നിൽക്കെ, ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. ജബാലിയ ക്യാമ്പിൽ ഇന്നലെ വീണ്ടും ബോംബിട്ട സൈന്യം നിരവധി…

Read More

ഗാസയില്‍ ഇനിയും ആയിരക്കണക്കിന് ആളുകള്‍ മരിക്കും; യുഎന്‍ മുന്നറിയിപ്പ്

ഗാസയില്‍ ഇസ്രയേല്‍ കരമാര്‍ഗം ആക്രമണം നടത്തുമ്ബോള്‍ ആയിരക്കണക്കിന് ആളുകള്‍ കൂടി മരിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക്. ഇതുവരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളുടെ രീതി കണക്കിലെടുക്കുമ്ബോള്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  ഗാസയില്‍ സുരക്ഷിതമായ സ്ഥലമില്ല, പുറത്തുകടക്കാന്‍ ഒരു വഴിയുമില്ല. ഗാസയിലെ എല്ലാ സാധാരണക്കാരെക്കുറിച്ചും സഹപ്രവര്‍ത്തകരെക്കുറിച്ചും ആശങ്കാകുലനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ ആക്രമണത്തില്‍ 7,703 പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതില്‍ 3,500 ല്‍ അധികം കുട്ടികളാണ് മരിച്ചത്. …

Read More

ഇസ്രായേൽ ആക്രമണം: ഹമാസ് വ്യോമസേനാ തലവൻ കൊല്ലപ്പെട്ടു

ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് വ്യോമസേനാ മേധാവി അസെം അബു റബാക കൊല്ലപ്പെട്ടു. ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയതോടെ ഗാസയുമായുള്ള ആശയവിനിമയോപാധികള്‍ പൂർണമായും തകര്‍ന്നു. വെള്ളിയാഴ്ച തുടര്‍ന്ന ഇസ്രായേല്‍ ബോംബിങ്ങില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതായി പലസ്തീന്‍ സേവനദാതാക്കളായ പല്‍ടെല്‍ അറിയിച്ചു. ഗാസയിലുള്ളവരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് പലസ്തീനികളും സന്നദ്ധസംഘടനകളും മാധ്യമപ്രവര്‍ത്തകരും അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകിയും ഗാസയില്‍ കനത്ത വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. കര- വ്യോമ ആക്രമണം തങ്ങള്‍ ശക്തിപ്പെടുത്തിയതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സും അറിയിച്ചു. ആശയവിനിമയം നഷ്ടമാവുകയും വൈദ്യുതി ബന്ധം…

Read More

ഗാസയ്ക്ക് കൈത്താങ്ങുമായി ബഹ്റൈൻ; ആദ്യ ഘട്ട സഹായം കൈമാറി

ഗാസയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ബഹ്റൈനിൻറെ ആദ്യ ഘട്ട സഹായം കൈമാറി. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി 40 ടൺ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങളാണ് ബഹ്റൈനിൽ നിന്ന് സഹായമായി അയച്ചത്. മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലാണ് ഗാസയ്ക്കുള്ള ബഹ്റൈനിൻറെ ആദ്യ ഘട്ട സഹായം അയച്ചത്. ഈജിപ്തിലെ അരീഷ് വിമാനത്താവളത്തിലെത്തിയ ദുരിതാശ്വാസ വസ്തുക്കൾ ഈജിപ്ത് റെഡ് ക്രസന്‍റിന് കൈമാറുകയും അവർ വഴി പലസ്തീനിലെ റെഡ്ക്രസന്‍റിന് സഹായങ്ങൾ എത്തിക്കുകയും…

Read More

ഗാസയിൽ ഇന്ധന ക്ഷാമം രൂക്ഷം; ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിൽ

ഗാസയിൽ ഇന്ധന ക്ഷാമം അതിരൂക്ഷം. ഇതോടെ ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനവും പ്രതിസന്ധിയിലാണ്. ആശുപത്രികൾ ഇന്ന് രാത്രിയോടെ പ്രവർത്തനം നിർത്താൻ നിർബന്ധിതരാകുമെന്നാണ് യു.എൻ ഏജൻസി വൃത്തങ്ങൾ പറയുന്നത്.130 നവജാത ശിശുക്കളടക്കമാണ് ജീവന് ഭീഷണി നേരിടുന്നത്. അതേസമയം ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. സിറിയയിലെ സേനാ കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമിച്ചു. അതേസമയം ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കവിഞ്ഞു.സംഘർഷം18 ദിവസം പിന്നിടുമ്പോൾ 2360 കുഞ്ഞുങ്ങളടക്കം 5791 പേർ ഗാസയിൽ മരിച്ചു. ഇന്ധനമെത്തിക്കുന്നതിനുള്ള വിലക്ക് രക്ഷാപ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്….

Read More

വെള്ളവും ഭക്ഷണവും തടയരുത്; ഇസ്രയേലിന് മുന്നറിയിപ്പുമായി ഒബാമ

ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്റെ ചില നടപടികൾ തിരിച്ചടിക്കുമെന്ന് ബരാക്ക് ഒബാമ. ​ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവുമടക്കം തടയുന്ന നടപടികൾ രാജ്യത്തിനുള്ള അന്താരാഷ്ട്ര പിന്തുണ ദുർബലപ്പെടുത്തുമെന്നും ഒബാമ അഭിപ്രായപ്പെട്ടു. ​ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, വെെദ്യുതി എന്നിവ നിർത്തലാക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതൽ വഷളാക്കും. ഇസ്രയേലിനുള്ള ആ​ഗോള പിന്തുണ ഇല്ലാതെയാകും. വിഷയം ഇസ്രയേലിന്റെ ശത്രുക്കൾ ഉപയോ​ഗിക്കാൻ സാധ്യതയുണ്ടെന്നും പ്രദേശത്ത് സമാധാനം പുലർത്താനുള്ള ശ്രമങ്ങൾക്ക് ഇത്തരം നടപടികൾ തിരിച്ചടിയാകുമെന്നും ഒബാമ പറഞ്ഞു. 2001 സെപ്റ്റംബറിലെ ആക്രമണങ്ങൾക്കുശേഷം യുദ്ധവുമായി…

Read More

റാഫ അതിർത്തി തുറന്നു; സഹായവുമായി ഗാസയിലേക്ക് ട്രക്കുകൾ

 ഗാസയിലേക്കുള്ള മാനുഷികസഹായമെത്തിക്കുന്നതിനായി ട്രക്കുകൾ കടന്നു പോകാൻ വേണ്ടി റാഫ അതിർത്തി തുറന്നു. ഈജിപ്തിൽ നിന്ന് ഗാസയിലേക്കുള്ള റെഡ് ക്രെസന്റിന്റെ ആദ്യ ട്രക്ക് അതിർത്തി കടന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 20 ട്രക്കുകളാണ് ആദ്യ ഘട്ടത്തിൽ കടത്തി വിടുന്നതിന് ഈജിപ്ത് അനുമതി നൽകിയത്. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റാഫ അതിർത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജെറുസലേമിലുള്ള യു.എസ്. എംബസി അറിയിച്ചു. എന്നാൽ 23 ലക്ഷത്തോളം ആളുകൾ വസിക്കുന്ന ഗാസയിൽ 20 ട്രക്ക്…

Read More

ഗാസയിലേക്ക് ട്രക്കുകളെ കടത്തിവിടണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍

ഇസ്രയേല്‍-ഹമാസ് യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെ ജനങ്ങള്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ ഗാസയിലേക്ക് ട്രക്കുകളെ കടത്തിവിടണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഈജിപ്റ്റില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്ത്. ട്രക്കുകളിലുള്ളത് ഇന്ധനവും മരുന്നും ഭക്ഷണവും വെള്ളവും അടക്കമുള്ളവയാണ്. ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ വസ്തുക്കളാണ് അതിലുള്ളത്. അവയ്ക്ക് ഗാസയിലെ ജനങ്ങളുടെ ജീവന്റെ വിലയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, അടുത്ത രണ്ട് ദിവസത്തിനുള്ളിൽ റഫ ക്രോസിങ് വഴിയുള്ള സഹായവസ്തുക്കളുടെ വിതരണം ഉണ്ടാകുമെന്ന് യു.എന്‍ വക്താവ് അറിയിച്ചു….

Read More

നിലവില്‍ ഗാസയിലുള്ളത് നാല് ഇന്ത്യക്കാര്‍, ഇവരെ ഉടനെ ഒഴിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ല; വിദേശകാര്യമന്ത്രാലയ വക്താവ്

നിലവില്‍ ഗാസയിലുള്ളത് നാല് ഇന്ത്യക്കാരെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവരെ ഉടനെ ഒഴിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അനുകൂലമായ ആദ്യ അവസരത്തില്‍തന്നെ ഇവരെ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍ – ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചിട്ടുള്ളത്. നിലവില്‍ അഞ്ച് വിമാനങ്ങളിലായി 1,200 പേരെയാണ് ഇന്ത്യ ഇസ്രയേലില്‍നിന്ന് ഒഴിപ്പിച്ചിട്ടുള്ളത്. 18 നേപ്പാള്‍ സ്വദേശികള്‍ ഉള്‍പ്പെടെയാണിത്. അതേസമയം പലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു….

Read More