ഗാസയിൽ പരിക്കേറ്റവരുമായി ആറാമത് വിമാനം അബൂദബിയിൽ

യുദ്ധത്തിൽ പരിക്കേറ്റവരും അർബുദരോഗികളും അടക്കം ചികിത്സക്കായി ഗാസയിൽനിന്ന് ആറാമത് വിമാനം അബൂദബിയിലെത്തി. അടിയന്തര ചികിത്സ ആവശ്യമുള്ള 61 കുട്ടികളും കുടുംബാംഗങ്ങളും സംഘത്തിലുണ്ട്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻറെ നിർദേശത്തെ തുടർന്നാണ് ചികിത്സ ആവശ്യമുള്ളവരെ രാജ്യത്തെത്തിക്കുന്ന പദ്ധതിക്ക് തുടക്കംകുറിച്ചത്.1000 പരിക്കേറ്റ കുട്ടികളെയും 1000 അർബുദരോഗികളെയും ഗാസയിൽനിന്നെത്തിച്ച് യു.എ.ഇ ആശുപത്രികളിൽ ചികിത്സിക്കുമെന്നാണ് പ്രസിഡൻറ് പ്രഖ്യാപിച്ചിട്ടുള്ളത്. ഗാസയുടെ സമീപ പ്രദേശമായ ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളം വഴിയാണ് സംഘത്തെ അബൂദബിയിലെത്തിച്ചത്. കുട്ടികൾക്കൊപ്പം 71 കുടുംബാംഗങ്ങളാണുള്ളത്. നേരത്തേ…

Read More

യുഎഇയിൽനിന്ന് ഗാസയിലേക്ക് കൂടുതൽ മെഡിക്കൽ സംഘം പുറപ്പെട്ടു

ഇസ്രയേൽ ഭീകരാക്രമണങ്ങളെ തുടർന്ന് ഗാസയിൽ പരിക്കേറ്റവരെ സഹായിക്കാൻ യുഎഇയിൽ നിന്ന് കൂടുതൽ മെഡിക്കൽ സംഘം ഗസയിലേക്ക് പുറപ്പെട്ടു. ഡോക്ടർമാരും നഴ്‌സുമാരുമുൾപ്പടെയുള്ള മൂന്നാമത്തെ ബാച്ചിൽ ഒമ്പത് സന്നദ്ധപ്രവർത്തകരാണുള്ളത്. മുൻപ് രണ്ട് സന്നദ്ധ സംഘങ്ങൾ ഗസ്സയിലെത്തി പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, 150 കിടക്കകളുള്ള യുഎഇയുടെ ഫീൽഡ് ഹോസ്പിറ്റലിൽ 291 കേസുകൾ കൈകാര്യം ചെയ്തതായും ദേശീയ വാർത്താ ഏജൻസി വാം വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ നിർദ്ദേശത്തെ തുടർന്ന് ആരംഭിച്ച ഗാലന്റ് നൈറ്റ് 3 ഹ്യുമാനിറ്റേറിയൻ ഓപ്പറേഷന്റെ ഭാഗമായാണ് ഡിസംബർ…

Read More

ഗാസയിൽ ഹമാസിന്റെ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രയേൽ സൈന്യം; ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വിട്ടു

ഗാസയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം. തുരങ്കത്തിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചുള്ള തുരങ്കമാണിതെന്നും നിര്‍മാണത്തിന് വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടെന്നുമാണ് സൈന്യം പറയുന്നത്. വെടി നിര്‍ത്തലിന് വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അവഗണിച്ച് യുദ്ധം തുടരുന്നതിനിടെയാണ് പുതിയ തുരങ്കം ഇസ്രയേല്‍ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ ഹമാസിന്റേതായി കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ തുരങ്കമാണ് ഗാസയിൽ കണ്ടെത്തിയ ഈ തുരങ്കമെന്നാണ് ഇസ്രയേൽ പറയുന്നത്. ഈറസിലെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെറിയ വാഹനങ്ങള്‍ക്ക്…

Read More

ഗാസയിലേക്ക് സഹായമെത്തിക്കാൻ പുതിയ ഉദ്യമവുമായി ഖത്തർ ചാരിറ്റി

ഗാസയിലേക്ക് സഹായമെത്തിക്കാൻ പുതിയ ഉദ്യമവുമായി ഖത്തർ ചാരിറ്റി. ഫലസ്തീനിലേക്ക് സഹായവുമായി 10 വിമാനങ്ങൾ എന്ന പേരിലാണ് പുതിയ കാമ്പയിൻ തുടങ്ങിയിരിക്കുന്നത്. ഓൺലൈൻ വഴി സംഭാവനകളിലൂടെ പൊതുജനങ്ങൾക്ക് പങ്കാളികളാകാം. ഇതോടൊപ്പം അവശ്യവസ്തുക്കൾ പാക്ക് ചെയ്യാൻ സഹായിച്ചും കാമ്പയ്‌ന്റെ ഭാഗമാകാം.  എക്‌സ്‌പോ ഇന്റർനാഷണൽ സോണിലാണ് ഇതിന് അവസരമുള്ളത്. 10 വിമാനങ്ങളിലായി 600 ടൺ വസ്തുക്കൾ ഗസ്സയിലെത്തിക്കാനാണ് ഖത്തർ ചാരിറ്റി ലക്ഷ്യമിടുന്നത്

Read More

ഗാസയിൽ ആശുപത്രിക്ക് നേരെ ആക്രമണം; 20 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു

ഗാസയിൽ ആശുപത്രികൾക്ക് നേരെയടക്കമുള്ള ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന.ഔദ ആശുപത്രിയിൽ ഇരച്ചുകയറിയ സൈന്യം നിരവധി പേരെ കൊലപ്പെടുത്തി. അബദ്ധത്തിൽ നടത്തിയ ആക്രമണത്തിൽ 20 സൈനികർ കൊല്ലപ്പെട്ടെന്ന് ​ ഇസ്രായേൽ അറിയിച്ചു.യു.എൻ പൊതുസഭാ യോഗം ഇന്ന്​ ചേരും. ബ്രിട്ടൻ, ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങൾ വെടി നിർത്തലിനെ പിന്തുണച്ച്​ രംഗത്തു വന്നതോടെ ഇസ്രായേലും അമേരിക്കയും കൂടുതൽ ഒറ്റപ്പെട്ടു. ഇന്ന്​ രാത്രി ചേരുന്ന യു.എൻ പൊതുസഭാ യോഗം ഗാസയി​ൽ സഹായം ഉറപ്പാക്കാൻ അടിയന്ത വെടിനിർത്തൽ വേണമെന്ന ആവശ്യം ശക്​തമായി ഉന്നയിക്കും. ബന്ദികളുടെ…

Read More

ഗാസ്സയ്ക്ക് സഹായങ്ങളുമായി ഒക്ടോബർ മുതൽ ഖത്തറിൽ നിന്നും 42 വിമാനങ്ങൾ ഈജിപ്തിലെത്തി

ഗാസ്സയ്ക്ക് സഹായങ്ങളുമായി ഒക്ടോബർ മുതൽ ഖത്തറിൽ നിന്നും 42 വിമാനങ്ങൾ ഈജിപ്തിലെത്തി. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ ഉൾപ്പെടെ 116 ടൺ വസ്തുക്കളാണ് ഖത്തർ സായുധ സേന വിമാനത്തിലെത്തിച്ചത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റും, ഖത്തർ റെഡ്ക്രസന്റും സംയുക്തമായാണ് ഇവ സജ്ജമാക്കിയത്. ഇതോടെ, ഒക്ടോബർ ഏഴ് മുതൽ ഖത്തറിൽ നിന്നും 42 വിമാനങ്ങളിലായി 1362 ടൺ വസ്തുക്കൾ ഈജിപ്തിലെ അൽ അരിഷിലെത്തിച്ചു.

Read More

ഗാസയിൽ ആക്രമണം തുടരും; മുന്നറിയിപ്പുമായി ഇസ്രയേൽ

ഗാസയിൽ ആക്രമണം തുടരുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്. രണ്ടു മാസം കൂടി ആക്രമണം തുടരുമെന്നാണ് പ്രഖ്യാപനം. ഇസ്രായേലി പബ്ലിക് ബ്രോഡ്കാസ്റ്റിങ് കോർപറേഷനോടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. അതിനിടെ, ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് പലസ്തീൻ അതോറിറ്റി പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തയ്യ ആവശ്യപ്പെട്ടു. ഇന്നും ഗാസയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം തുടരുകയാണ്. ഇന്ന് ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസ മുനമ്പിൽ സുരക്ഷിതമായ ഒരു ഇടവുമില്ലെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ…

Read More

ഗാസയിലെ ജനങ്ങൾക്ക് ആശ്വാസമായി കുവൈത്തിൻ്റെ സഹായങ്ങൾ തുടരുന്നു

ഗാസയിലെ ജനങ്ങൾക്ക് ആശ്വാസവുമായി കുവൈത്ത്. മെഡിക്കല്‍ ഉപകരണങ്ങളും, വിവിധ സാമഗ്രികളുമായി 35 ാമത് വിമാനം ബുധനാഴ്ച അൽ അരിഷ് വിമാനത്താവളത്തിലെത്തി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് ചാരിറ്റി സംഘടനകളാണ് ദുരിതാശ്വാസത്തിന് നേതൃത്വം നല്‍കുന്നത്. ഗാസയിലെ ജനങ്ങളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നത് തുടരുമെന്ന് ചാരിറ്റബിൾ ഓർഗനൈസേഷന്‍ ഡെപ്യൂട്ടി ജനറൽ മാനേജർ ഇബ്രാഹിം അൽ ബാദർ അറിയിച്ചു. ഫലസ്തീൻ-ഈജിപ്ത് റെഡ് ക്രസന്റുകളുമായി സഹകരിച്ചാണ് സഹായങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് അൽ ബാദർ പറഞ്ഞു.

Read More

ഗാസയിലേക്ക് സഹായ ഹസ്തവുമായി ലുലു ഗ്രൂപ്പ്

ഗാസയിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതക്ക് സഹായഹസ്തവുമായ് ലുലു ഗ്രൂപ്പ്. ഭക്ഷ്യവസ്തുക്കൾ ഉൾക്കൊള്ളുന്ന അവശ്യവസ്തുക്കളാണ് ലുലു ഗ്രൂപ്പിന്റെ കെയ്റോവിലുള്ള റീജിയണൽ ഓഫീസ് ഗാസയിലെത്തിക്കുന്നത്. ഈജിപ്ത് റെഡ് ക്രസന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോക്ടർ റാമി എൽ നാസറിനാണ് ലുലു ഈജിപ്ത് ബഹറൈൻ ഡയറക്ടർ ജൂസർ രൂപാവാല, റീജിയണൽ ഡയറക്ടർ ഹുസെഫ ഖുറേഷി, ലുലു ഈജിപ്‌ത് മാനേജർ ഹാതിം സായിദ് എന്നിവർ ചേർന്ന് സഹായങ്ങൾ ഇന്ന് കൈമാറിയത്. ഇവ ഈജിപ്ത് റെഡ് ക്രസന്റ് അധികൃതർ അൽ റഫ അതിർത്തി വഴി…

Read More

ഗാസ്സയിലടക്കം ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ദുബൈയിലെ സ്‌കൂൾ വിദ്യാർഥികൾ

ഗാസ്സയിലടക്കം ദുരിതമനുഭവിക്കുന്ന മനുഷ്യർക്കായി 23 ടൺ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് മാതൃക തീർത്ത് ദുബൈയിലെ സ്‌കൂൾ വിദ്യാർഥികൾ. ദുബൈ വർക്ക ഔവർ ഓൺ ഹൈസ്‌കൂളിലെ വിദ്യാർഥികളാണ് മൂന്നാഴ്ച സമയം കൊണ്ട് ടൺ കണക്കിന് അവശ്യസാധനങ്ങൾ സമാഹരിച്ചത്. ഒരു നേരത്തെ ഭക്ഷണം കൊണ്ട് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനാവുമെന്ന സന്ദേശം നൽകി വർഖ ഔർ ഓൺ ഹൈസ്‌കൂളിലെ ലേണിങ് സ്‌കിൽ ഡവലപ്‌മെന്റ് പ്രോഗ്രാമിന് കീഴിലാണ് പ്രൊജക്ട് ഹൺഡ്രഡ് എന്ന പേരിൽ ദുരുതമനുഭവിക്കുന്ന ജനങ്ങൾക്കായി ഭക്ഷണ വസ്തുക്കൾ ശേഖരിക്കാൻ തുടങ്ങിയത്. പല തുള്ളി…

Read More