ഗാസ്സയിൽ താൽക്കാലിക വെടിനിർത്തൽ; ബദൽപ്രമേയം നിർദേശിച്ച് അമേരിക്ക

യു എൻ രക്ഷാസമിതിക്കു മുമ്പാകെ ഗാസ്സയിൽ താൽക്കാലിക വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക ബദൽപ്രമേയം നിർദേശിച്ചു. അൾജീരിയ കൊണ്ടുവന്ന പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ് നടക്കാനിരിക്കെയായിരുന്നു യു എസിന്റെ നീക്കം. ഗസ്സയിൽ തുടരുന്ന യുദ്ധത്തിന് താൽക്കാലികാറുതി തേടുന്ന പ്രമേയത്തിന് യു എൻ രക്ഷാസമിതി അംഗങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നതായി അമേരിക്ക അറിയിച്ചു. എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രയോഗത്തിൽ കൊണ്ടുവരണമെന്ന് യു എസ് മുന്നോട്ടുവെച്ച പ്രമേയം ആവശ്യപ്പെടുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാർ ചർച്ച അട്ടിമറിച്ചതിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രായേലിനെന്നാണ്…

Read More

ഗസ്സക്ക്​ സഹായവുമായി രണ്ടാം യു.എ.ഇ കപ്പൽ ഈജിപ്തിലെത്തി

ഗ​സ്സ​യി​ൽ യു​ദ്ധ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ലാ​യ ഫ​ല​സ്​​തീ​നി​ക​ൾ​ക്ക്​ സ​ഹാ​യ വ​സ്തു​ക്ക​ളു​മാ​യി പു​റ​പ്പെ​ട്ട യു.​എ.​ഇ​യു​ടെ ര​ണ്ടാം ക​പ്പ​ൽ ഈ​ജി​പ്തി​ലെ അ​ൽ ആ​രി​ഷ്​ തു​റ​മു​ഖ​ത്തെ​ത്തി. 4,544 ട​ൺ സ​ഹാ​യ​വ​സ്തു​ക്ക​ളു​മാ​യി ഫെ​ബ്രു​വ​രി മൂ​ന്നി​ന്​ ഫു​ജൈ​റ തു​റ​മു​ഖ​ത്തു നി​ന്നാ​ണ് പു​റ​പ്പെ​ട്ട​ത്. 4,303 ട​ൺ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ, 154 താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, 87 ട​ൺ മെ​ഡി​ക്ക​ൽ സ​ഹാ​യം എ​ന്നി​വ​യാ​ണ്​ ക​പ്പ​ലി​ൽ എ​ത്തി​ച്ചി​ട്ടു​ള്ള​ത്. ഖ​ലീ​ഫ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ഫൗ​ണ്ടേ​ഷ​ൻ, സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ൻ ചാ​രി​റ്റ​ബ്​​ൾ ആ​ൻ​ഡ്​ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ, എ​മി​റേ​റ്റ്​​സ്​ റെ​ഡ്​…

Read More

​ഗാസയിലെ കൂട്ടക്കൊല നിർത്തണമെന്ന് ഇസ്രായേലിനോട് വത്തിക്കാൻ

​ഗാസയിലെ കൂട്ടക്കൊല നിർത്തണമെന്ന് ഇസ്രായേലിനോട് വത്തിക്കാൻ. 30,000 പേർ മരിച്ചെന്നും ഇസ്രായേലിനോട് യുദ്ധം നിർത്താൻ എല്ലാവരും ഒരുപോലെ ആവശ്യപ്പെടുകയാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ പറഞ്ഞു. കാര്യങ്ങൾ ഇതുപോലെ തുടരാനാവില്ല. ഗസ്സ പ്രശ്നം പരിഹരിക്കാൻ മറ്റ് വഴികൾ കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്‌ടോബർ 7ന് നടന്ന കാര്യങ്ങളെ തങ്ങൾ തീർത്തും അപലപിക്കുന്നുവെന്നും എന്നാൽ, ഇതിനോട് ആനുപാതികമായി മാത്രമേ ഇസ്രായേൽ പ്രതിരോധിക്കാവൂ എന്നും കർദിനാൾ ചൂണ്ടിക്കാട്ടി.

Read More

ഗാസയിൽ ചികിത്സ നൽകാൻ യുഎഇയുടെ ഫേ്‌ലാട്ടിങ് ആശുപത്രി; 100ലധികം കിടക്കകൾ

ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഗാസ നിവാസികളെ ചികിത്സിക്കുന്നതിനായി കൂറ്റൻ കപ്പലിൽ ഒരുക്കിയ ആശുപത്രി (ഫ്‌ലോട്ടിങ് ഹോസ്പിറ്റൽ) യുഎഇയിൽ നിന്നും ഗാസയിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നു. 100ലധികം കിടക്കകളാണ് ഫ്‌ലോട്ടിങ് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുള്ളത്. ഖലീഫ തുറമുഖത്തുനിന്ന് പുറപ്പെടുന്ന കപ്പൽ ഉടൻ ഈജിപ്തിലെ അൽ അരിഷ് നഗരത്തിൽ നങ്കൂരമിടും. 100ലധികം മെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റിവ് ജീവനക്കാർ, തീവ്രപരിചരണ വിഭാഗങ്ങൾ, ലബോറട്ടറി, ഫാർമസി, മെഡിക്കൽ വെയർഹൗസുകൾ എന്നിവ ഉൾപ്പെടെ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള കപ്പലിൽ അടിയന്തര ഘട്ടത്തിൽ രോഗികളെ എത്തിക്കാനുള്ള വിമാനം, പ്രത്യേക ബോട്ടുകൾ,…

Read More

ഗാസയിൽ വെടിനിർത്തലിന് വഴി തെളിയുന്നു; വെടിനിർത്തൽ കരാറിനോട് ഹമാസ് അനുകൂല നിലപാട് സ്വീകരിച്ചതായി സൂചനകൾ

സംഘര്‍ഷം തുടരുന്ന ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യതകള്‍ തെളിയുന്നതായി സൂചന. അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി തയാറാക്കിയ കരാറില്‍ ഹമാസിന്റെ അനുകൂല മറുപടി ലഭിച്ചുവെന്നാണ് വിവരം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഇസ്രയേലിലെത്തിയിട്ടുണ്ട്. ഗാസയിലെ വെടിനിര്‍ത്തല്‍, ഹമാസ് തടങ്കലിലുള്ള ബന്ദികളുടെ മോചനം തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംയുക്തമായി ഒരാഴ്ച മുന്‍പ് സമാധാന നീക്കങ്ങള്‍ ആരംഭിച്ചത്. മൂന്ന് രാജ്യങ്ങളും ഒത്തുചേര്‍ന്നാണ് സമാധാനത്തിനായുള്ള ഒരു ഫോര്‍മുല കരാറായി രൂപീകരിച്ചത്. ഇതിലാണ് ഇപ്പോള്‍…

Read More

ഗാസയിൽ അടിയന്തിരമായി വെടിനിർത്തൽ നടപ്പാക്കണം; ഇസ്രയേലിനോട് ആവശ്യം ഉന്നയിച്ച് ഫ്രഞ്ച് പാർലിമെന്റ് അംഗങ്ങൾ

ഗാസയിൽ അടിയന്തിരമായി വെടിനിർത്തൽ നടപ്പാക്കണമെന്ന് ഇസ്രായേലിനോട് ആഹ്വാനം ചെയത് ഫ്രഞ്ച് പാർലമെന്റ് പ്രതിനിധി സംഘം. റഫ അതിർത്തിയിലെത്തിയ ഫ്രഞ്ച് പാർലമെന്റംഗങ്ങളിലെ പതിനഞ്ച് പേരടങ്ങിയ സംഘമാണ് ഇസ്രായേലിനോട് അടിയന്തിരമായി വെടിനിർത്തൽ ആഹ്വാനം ചെയ്തത്. ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുക, പലസ്തീൻ പ്രദേശത്ത് ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുക, വെസ്റ്റ്ബാങ്കിലെ അനധികൃത നിർമ്മാണം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളും ചർച്ചകളിൽ ഉൾപ്പെടുത്തണമെന്ന് ഫ്രഞ്ച് സംഘം ആവശ്യപ്പെട്ടു. തടവിലാക്കിയവരുടെ മോചനത്തിനായി ഇസ്രായേലും ഫലസ്തീനും മുൻകൈ എടുക്കണമെന്ന് ഫ്രഞ്ച് എം.പിയായ ​എറിക് കോക്വിറൽ പറഞ്ഞു….

Read More

ഗാസയിലേക്ക് ഭക്ഷണം കൊണ്ട് പോയ യു എൻ ട്രക്ക് തകർത്ത് ഇസ്രയേൽ

ഗാസയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണസാധനങ്ങളുമായി പോയ യു.എൻ ട്രക്ക് വെടിവെച്ച് തകർത്ത് ഇസ്രായേൽ. യുഎൻ അഭയാർത്ഥി ഏജൻസി ഡയറക്ടറാണ് ഇസ്രായേൽ അതിക്രമം പുറത്തുവിട്ടതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യൂ.എ യുടെ നേതൃത്വത്തിൽ വടക്കൻ ഗാസയിൽ എത്തിയ ട്രക്കാണ് ഇസ്രായേൽ സേന വെടിവെച്ച് ഭക്ഷ്യസാധനങ്ങൾ നശിപ്പിച്ചത്. വെടിവെപ്പിൽ ദുരിതാശ്വാസ പ്രവർത്തകർക്കും ട്രക്കിലെ ജീവനക്കാർക്കും പരിക്കുകളേക്കാത്തത് ആശ്വാസമാണെന്ന് യു.ൻ.ആർ.ഡബ്ല്യ.എ വക്താവ് ആയ തോമസ് വൈറ്റ് എക്സിൽ കുറിച്ചു. ഏകപക്ഷീയമായ വെടിവെപ്പിൽ തകർന്ന ട്രക്കിന്റെ ചിത്രങ്ങളും അദ്ദേഹം…

Read More

ഗാസയിലെ സംഘർഷം ; വെടി നിർത്തൽ സാധ്യതകൾ സജീവമാകുന്നു, ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്കെന്ന് റിപ്പോർട്ടുകൾ

ഗാസയിൽ വീണ്ടും വെടിനിർത്തൽ സാധ്യതകൾ സജീവമാകുന്നു. ഇക്കാര്യത്തിൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലെത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിൽ പുതിയ വെടിനിർത്തൽ കരാർ ഉടനുണ്ടാകുമെന്ന് ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് മാസം നീണ്ടുനിൽക്കുന്ന വെടിനിർത്തലിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. അവശേഷിക്കുന്ന ബന്ദികളുടെ മോചനവും ഇക്കാലയളവിൽ സാധ്യമാക്കും. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അമേരിക്കയിലെത്തുമെന്നും റിപ്പോർട്ടുണ്ട്. വിഷയത്തിൽ ഖത്തർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. അമേരിക്കൻ പ്രസിഡന്റ്…

Read More

ഗസയിലെ വെടിനിർത്തൽ കരാറിന്റെ കരടായി; പാരീസിൽ നിർണായക ചർച്ച ഇന്ന്

ഗസയിൽ വെടിനിർത്തൽ കരാറി​ന്റെ കരടായെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. കരാർ പ്രാബല്യത്തിൽ വരുന്നതിൽ മധ്യസ്ഥർക്ക് ശുഭപ്രതീക്ഷയുണ്ടെന്നും അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ന്യൂയോർക് ടൈംസ് വാർത്ത പ്രസിദ്ധീകരിച്ചത്. രണ്ടാഴ്ചക്കുള്ളിൽ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ 10 ദിവസമായി ഇസ്രായേലുമായും ഹമാസ് പ്രതിനിധികളുമായും ചർച്ച നടത്തിയാണ് കരാറിന്റെ കരട് തയാറാക്കിയത്. രണ്ട് മാസത്തേക്കുള്ള വെടിനിർത്തലാണ് കരടിലുള്ളത്. ആദ്യത്തെ 30 ദിവസം വയോധികരും രോഗികളും പരിക്കേറ്റവരുമായ ബന്ദികളെ ഹമാസ് മോചിപ്പിക്കണം….

Read More

പലസ്തീൻ ജനതക്ക് നൽകുന്ന സഹായം വർധിപ്പിക്കുമെന്ന് ബഹ്റൈൻ

പലസ്തീൻ ജനതക്ക് നൽകുന്ന സഹായം വർധിപ്പിക്കുമെന്ന് ബഹ്റൈൻ. കഴിഞ്ഞ ദിവസം ചേർന്ന ബഹ്‌റൈൻ മന്ത്രിസഭ യോഗമാണിക്കാര്യം തീരുമാനിച്ചത്. സമാധാനം സ്ഥാപിക്കാൻ അടിയന്തിര വെടിനിർത്തൽ നടപ്പാക്കണമെന്നും കാബിനറ്റ് യോഗം ആവശ്യപ്പെട്ടു പലസ്തീൻ ജനത അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങൾ ദൂരീകരിക്കാനാവശ്യമായ ചുവടുവെപ്പുകൾ ശക്തമാക്കേണ്ടത് അനിവാര്യമാണ്. ഖുദുസ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുന്നതടക്കമുളള സമാധാന ശ്രമങ്ങൾ ശക്തമാക്കാനും അടിയന്തിര വെടിനിർത്തൽ നടപ്പാക്കാനും കഴിയണമെന്ന് കാബിനറ്റിൽ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആവശ്യപ്പെട്ടു….

Read More