ഗാസയ്ക്ക് സഹായവുമായി കുവൈത്ത് മെഡിക്കൽ സംഘം
ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന പലസ്തീനികൾക്ക് സഹായവുമായി കുവൈത്തിൽ നിന്നുള്ള മെഡിക്കൽ സംഘം. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ സന്നദ്ധ മെഡിക്കൽ സംഘവുമായുള്ള വിമാനം വ്യാഴാഴ്ച ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. ഇവിടെനിന്ന് മെഡിക്കൽ സംഘം ഗസ്സയിലേക്ക് പുറപ്പെടും. ശസ്ത്രക്രിയയിൽ വിദഗ്ധരായ മെഡിക്കൽ ടീം സംഘത്തിലുണ്ട്. പലസ്തീൻ മെഡിക്കൽ സംഘത്തെ പിന്തുണക്കാനും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജോലി ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് കുവൈത്തിൽ നിന്ന് മെഡിക്കൽ സംഘം പുറപ്പെട്ടത്. ഗാസയിലെ മുറിവേറ്റവർക്കും രോഗികൾക്കും കുവൈത്ത് സംഘം ആവശ്യമായ ചികിത്സകളും ശസ്ത്രക്രിയയും…