
ഗാസയിലെ കുട്ടികളെ ചേർത്ത് പിടിച്ച് ഖത്തർ ; കുട്ടികൾക്കായി ഈദ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു
ഇസ്രായേൽ അധിനിവേശസേനയുടെ ആക്രമണങ്ങളിൽ ഉറ്റവരെയും ഉടയവരെയും നഷ്ടമായും പരിക്കേറ്റും ഖത്തറിന്റെ മണ്ണിൽ അഭയം നേടിയ ഫലസ്തീനികളെയും നെഞ്ചോടു ചേർത്തായിരുന്നു ഖത്തറിന്റെ പെരുന്നാൾ ആഘോഷം. ഗാസ്സയിലുള്ള ഫലസ്തീനികുട്ടികൾക്ക് മാത്രമായി പേൾ ഖത്തറിൽ സീഷോർ ഗ്രൂപ്പിന്റെ പങ്കാളിത്തത്തോടെ യുനൈറ്റഡ് ഡെവലപ്മെന്റ് കമ്പനി (യു.ഡി.സി) പെരുന്നാൾ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ‘ഖത്തറിന്റെ അതിഥികൾ-ഗസ്സയിലെ കുട്ടികൾ’ എന്ന തലക്കെട്ടിൽ പേൾ ഖത്തറിലെ ഡക്ക് ലേക്ക്, ഫനാർ ഫൈറൂസ് (ടെംബ അരീന) എന്നിവിടങ്ങളിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. വൈകുന്നേരം 3.30 മുതൽ രാത്രി 8 വരെ…