ഗാസ യുദ്ധവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങൾ ചോർന്ന സംഭവം ; ചാരൻ ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വിശ്വസ്തൻ

ഗസ്സ യുദ്ധവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങൾ ചോർന്നത് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ(പിഎംഒ) നിന്നെന്ന് റിപ്പോർട്ട്. ബെഞ്ചമിൻ നെതന്യാഹുവിന്റെ വിശ്വസ്തനും അനൗദ്യോഗിക വക്താവുമായ എലി ഫെൽഡ്‌സ്റ്റൈൻ ആണു വിവരങ്ങൾ ചോർത്തിയതെന്നാണു പുതിയ കണ്ടെത്തൽ. പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട മൂന്നുപേരും ചോര്‍ച്ചയില്‍ ഭാഗമായിട്ടുണ്ടെന്നും വ്യക്തമായതായി ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. നേരത്തെ അമേരിക്കയ്ക്കു കൈമാറിയ ഇറാനെതിരായ പ്രത്യാക്രമണ പദ്ധതികൾ വിവരിക്കുന്ന റിപ്പോർട്ട് ചോർന്നത് വലിയ വിവാദമായിരുന്നു. യുഎസ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥർക്കെതിരെ ഇതിന്‍റെ ആരോപണമുന ഉയരുന്നതിനിടെയാണ് പുതിയ കണ്ടെത്തൽ…

Read More

ഭക്ഷണത്തിനായി കാത്തുനിന്നവരെ ഇസ്രായേൽ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് യു എൻ

ഭക്ഷണത്തിനായി കാത്തുനിന്നവരെ ഇസ്രായേൽ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ പ്രതികരിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് രം​ഗത്ത്. സഹായത്തിനായി കാത്തുനിന്ന 104 പേരെ ഇസ്രായേൽ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. യുദ്ധത്തിന്റെ പുതിയ അധ്യായം ഞെട്ടലോടെയാണ് നോക്കി കാണുന്നത്. ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 30,000 പേർ മരിച്ചുവെന്നാണ് പലസ്തീൻ അതോറിറ്റി അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ പ്രമേയം പാസാക്കുന്നതിൽ യു എൻ സുരക്ഷാസമിതി നിരന്തരമായി പരാജയപ്പെടുന്നത് സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു….

Read More

ഗാസയിൽ ചികിത്സ നൽകാൻ യുഎഇയുടെ ഫേ്‌ലാട്ടിങ് ആശുപത്രി; 100ലധികം കിടക്കകൾ

ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഗാസ നിവാസികളെ ചികിത്സിക്കുന്നതിനായി കൂറ്റൻ കപ്പലിൽ ഒരുക്കിയ ആശുപത്രി (ഫ്‌ലോട്ടിങ് ഹോസ്പിറ്റൽ) യുഎഇയിൽ നിന്നും ഗാസയിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നു. 100ലധികം കിടക്കകളാണ് ഫ്‌ലോട്ടിങ് ആശുപത്രിയിൽ സജ്ജമാക്കിയിട്ടുള്ളത്. ഖലീഫ തുറമുഖത്തുനിന്ന് പുറപ്പെടുന്ന കപ്പൽ ഉടൻ ഈജിപ്തിലെ അൽ അരിഷ് നഗരത്തിൽ നങ്കൂരമിടും. 100ലധികം മെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റിവ് ജീവനക്കാർ, തീവ്രപരിചരണ വിഭാഗങ്ങൾ, ലബോറട്ടറി, ഫാർമസി, മെഡിക്കൽ വെയർഹൗസുകൾ എന്നിവ ഉൾപ്പെടെ അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള കപ്പലിൽ അടിയന്തര ഘട്ടത്തിൽ രോഗികളെ എത്തിക്കാനുള്ള വിമാനം, പ്രത്യേക ബോട്ടുകൾ,…

Read More