
ഗാസ മുനമ്പിലെ ആക്രമണം; ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണം, നിലപാട് ആവർത്തിച്ച് സൗദി മന്ത്രിസഭ
ഗാസ മുനമ്പിലെ ഇസ്രായേൽ ആക്രമണവും പലസ്തീൻ ജനങ്ങളുടെ ദുരിതവും അവസാനിപ്പിക്കണമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന പ്രതിവാര മന്ത്രിസഭയോഗം ആവശ്യപ്പെട്ടു. വിശ്വസനീയവും ഗതിമാറ്റാനാവാത്തതുമായ രീതിയിൽ 1967ലെ അതിർത്തികൾക്കുള്ളിൽ കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി സ്ഥാപിതമാകുന്ന രാജ്യത്ത് സുരക്ഷിതത്വത്തോടെയും സ്വയം നിർണയാധികാരത്തോടെയും ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശങ്ങളിൽ ഊന്നി മന്ത്രിമാർ സൗദി നിലപാടിൽ ഉറച്ചുനിന്ന് സംസാരിച്ചു. ഇസ്രായേൽ അക്രമം അവസാനിപ്പിക്കുകയും ജനങ്ങളുടെ ദുരിതമകറ്റാൻ സുരക്ഷിതമായ മാനുഷിക ഇടനാഴി തുറക്കുകയും വേണമെന്ന രാഷ്ട്രത്തിന്റെ നിലപാട്…