
‘സൂര്യ അത് നിരസിച്ചപ്പോൾ ഒരുപാട് വിഷമം തോന്നി; പക്ഷേ, ആ സിനിമ ഞാന്‍ പൂര്‍ത്തിയാക്കി’; ഗൗതം മേനോൻ
ഗൗതം മേനോന്റെ സംവിധാനത്തില്‍ 2013ല്‍ പ്രഖ്യാപിച്ച ചിത്രമാണ് ധ്രുവ നച്ചത്തിരം. സൂര്യയെ നായകനാക്കി ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രം പിന്നീട് ചിയാന്‍ വിക്രമിലേക്ക് എത്തുകയായിരുന്നു. 2017ല്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ചിത്രം റിലീസ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാവുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഒരഭിമുഖത്തിൽ ഗൗതം വാസുദേവ് മേനോൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ‘ധ്രുവ നച്ചത്തിരം ചെയ്യുന്നതിന് സൂര്യ രണ്ടാമതൊന്ന് ആലോചിക്കില്ല എന്നാണ് ഞാൻ കരുതിയിരുന്നത്. കാരണം കാക്ക കാക്ക, വാരണം ആയിരം എന്നീ…