ഓസ്ട്രേലിയയിലെ ടെസ്റ്റ് തോൽവി ബിസിസിഐ വിലയിരുത്തും ; ഗൗതം ഗംഭീര്‍ , രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവർ യോഗത്തിൽ പങ്കെടുക്കും

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വി വിലയിരുത്താന്‍ ബിസിസിഐ. ഇന്ത്യൻ താരങ്ങള്‍ ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചെത്തിയശേഷമാകും കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവരെ ഉള്‍പ്പെടുത്തി വിശകലന യോഗം ചേരുക എന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പര തോല്‍വിയുടെ പേരില്‍ കോച്ച് ഗൗതം ഗംഭീറിനോ രോഹിത് ശര്‍മക്കോ സ്ഥാനമാറ്റമുണ്ടാവില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ബാറ്റിംഗ് നിരയുടെ പരാജയത്തിന് കോച്ചിനെ പുറത്താക്കാനാവില്ലെന്നായിരുന്നു ബിസിസിഐ പ്രതിനിധി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്….

Read More

‘സോഷ്യല്‍ മീഡിയ പറയ്യുന്നതിൽ കാര്യമില്ല’; കെ എല്‍ രാഹുലിന്റെ പ്രകടനത്തില്‍ പ്രതികരണവുമായി ഗൗതം ഗംഭീര്‍

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ കെ എല്‍ രാഹുലിന്റെ മോശം പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. ബംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ റണ്‍സെടുക്കാതെ പുറത്തായ രാഹുല്‍ രണ്ടാം ഇന്നിങ്‌സിലും വെറും 12 റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. പിന്നാലെ കെഎല്‍ രാഹുലിന് അവസരം കൊടുത്തതില്‍ ഗംഭീറിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളല്ല, ടീം മാനേജുമെന്റിന്റെ അഭിപ്രായമാണ് പ്രധാനമെന്ന് ഗംഭീര്‍ പറഞ്ഞു. മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ…

Read More

നിർണായക നീക്കവുമായി ഗംഭീർ; ഹാർദ്ദിക് ടെസ്റ്റ് ക്രിക്കറ്റിൽ തിരച്ചെത്തിയേക്കും

നവംബറില്‍ തുടങ്ങാനിരിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരക്ക് മുമ്പ് ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നിര്‍ണായക നീക്കവുമായി കോച്ച് ഗൗതം ഗംഭീര്‍. ഇതിനുള്ള ശ്രമം ഭീറിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയെന്നാണ് സൂചന. റെഡ് ബോള്‍ ഉപയോഗിച്ച് ബൗളിംഗ് പരിശീലനം നടത്തുന്ന വീഡിയോ ഹാര്‍ദ്ദിക് പാണ്ഡ്യ പോസ്റ്റ് ചെയ്തതാണ് ഇത്തരമൊരു സൂചന നല്‍കുന്നത്. ഹാര്‍ദ്ദിക് അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത് 2018 സെപ്റ്റംബറിലാണ്. അതിനുശേഷം 2019ല്‍ നടുവിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ ഹാര്‍ദ്ദിക് പിന്നീട് ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചിട്ടില്ല….

Read More

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന്റെ പ്രതിഫലം സംബന്ധിച്ച് തീരുമാനമായില്ല ; സമയമുണ്ടെന്ന് ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി നിയമിതനായ ഗൗതം ഗംഭീറിന്‍റെ പ്രതിഫലകാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. പ്രതിഫലത്തിന്‍റെ കാര്യം ഗംഭീറിന്‍റെ അവസാന പരിഗണനയാണെന്നും തന്‍റെ സഹപരീശലകരെ നിയമിക്കുന്നതിലും അടുത്ത പരമ്പരക്കായി ഇന്ത്യൻ ടീമിനെ ഒരുക്കുന്നതിലുമാണ് ഗംഭീര്‍ ആദ്യ പരിഗണന നല്‍കുന്നതെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ദ്രാവിഡിന്‍റെ പിന്‍ഗാമിയായി ഗംഭീറിനെ ഇന്ത്യൻ പരിശീലകനായി നിയമിച്ച കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. ഗംഭീര്‍ ദ്രാവിഡിന്‍റെ…

Read More

ഇന്ത്യൻ പരിശീലകനാവാനുള്ള അഭിമുഖത്തിൽ പങ്കെടുത്ത് ഗൗതം ഗംഭീറും ഡബ്ല്യു വി രാമനും; ചോദിച്ചത് പ്രധാനമായും 3 ചോദ്യങ്ങള്‍

മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും ഡബ്ല്യു വി രാമനും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യപരിശീലകനാവാനുള്ള അഭിമുഖത്തില്‍ പങ്കെടുത്തു. ഇന്നലെയാണ് ഇരുവരും ബിസിസിഐ ഉപദേശക സമിതിക്കു മുമ്പാകെ സൂം കോളില്‍ അഭിമുഖത്തിന് എത്തിയത്. ആദ്യം ഗംഭീറിനെയും പിന്നീട് രാമനെയും ഉപദേശക സമിതി അഭിമുഖം നടത്തി. അഭിമുഖത്തിന് പിന്നാലെ ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചേക്കും എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. അഭിമുഖത്തിൽ പ്രധാനമായും മൂന്ന് ചോ​ദ്യങ്ങളാണ് ഉപദേശക സിമിതി ഗംഭീറിനോടും രാമനോടും…

Read More

ട്വന്‍റി 20ക്ക് പിന്നാലെ ​ഗൗതം ​ഗംഭീർ ഇന്ത്യന്‍ ടീമിന്‍റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കും; ഗംഭീറിന്റെ കാലാവധി 2027 വരെ

ട്വന്‍റി 20 ലോകകപ്പ് 2024ന് പിന്നാലെ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കും എന്ന് റിപ്പോർട്ട്. ജൂണ്‍ അവസാനത്തോടെ ഗംഭീര്‍ ഇന്ത്യൻ ടീമിന്റെ പരിശീലകനാകും എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ടി20 ലോകകപ്പോടെ ഇന്ത്യന്‍ പരിശീലകനായുള്ള രാഹുല്‍ ദ്രാവിഡിന്‍റെ കാലാവധി അവസാനിക്കും. പരിശീലക സ്ഥാനം തുടരില്ലെന്ന് രാഹുല്‍ ദ്രാവിഡ് നേരത്തെ അറിയിച്ചിരുന്നു. സ്വയം സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളെ തെരഞ്ഞെടുക്കാൻ ഗൗതം ഗംഭീര്‍ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. നിലവിൽ ഇന്ത്യൻ ടീമിന്റെ…

Read More

ഒരു പക്ഷത്ത് ഇന്ത്യൻ കോച്ച് സ്ഥാനം മറു പക്ഷത്ത് ഷാരൂഖ് ഖാന്‍റെ മോഹന വാഗ്ദാനം; ധർമസങ്കടത്തിലായി ഗൗതം ഗംഭീർ

ഐപിഎൽ ഫൈനൽ നടക്കാനിരിക്കെ ഇന്ത്യൻ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിക്കുന്ന കാര്യത്തില്‍ സുപ്രധാന തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് ചെന്നൈയില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ, മറ്റു ബിസിസിഐ ഭാരവാഹികൾ എന്നിവരുമായി ഗംഭീര്‍ നിര്‍ണായക ചര്‍ച്ചകള്‍ നടത്തുമെന്നാണ് കരുതുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ്, ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ എന്നിവരെയൊക്കെ ഇന്ത്യൻ ടീം പരിശീലകനാകാനായി ബിസിസിഐ സമീപിച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷ കരാറില്‍ മുഴുവന്‍സമയ…

Read More

‘ക്രിക്കറ്റ് ഉത്തരവാദിത്വങ്ങളില്‍ വീണ്ടും സജീവമാകുന്നു’; രാഷ്ട്രീയം മതിയാക്കുന്നതായി ഗൗതം ഗംഭീര്‍

ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ രാഷ്ട്രീയം മതിയാക്കുന്നു. ക്രിക്കറ്റ് ഉത്തരവാദിത്വങ്ങളില്‍ വീണ്ടും സജീവമാകുന്നതിനായി രാഷ്ട്രീയ ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണം എന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയോട് ആവശ്യപ്പെട്ടതായി ഗംഭീര്‍ ട്വീറ്റ് ചെയ്‌തു. I have requested Hon’ble Party President @JPNadda ji to relieve me of my political duties so that I can focus on my upcoming cricket commitments. I sincerely…

Read More