ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഏഴു വർഷം

2017 സെപ്റ്റംബർ 5ന് രാത്രി ജോലി കഴിഞ്ഞ് തന്റെ വീട്ടിലേക്ക് പോവുകയായിരുന്ന ഗൗരി ലങ്കേഷ് ബംഗളൂരിലെ രാജരാജേശ്വരി നഗറിലെ തന്റെ വീട്ടിന്റെ മുന്നിൽ വച്ച് വെടിയേറ്റ് മരിച്ചു. മതവാദികൾ ജനാധിപത്യത്തിന് നേരെ ഉയർത്തുന്ന ഭീഷണികളെ തന്റെ മാധ്യമപ്രവർത്തനത്തിലൂടെ നേരിട്ട ചെറുത്തുനിൽപ്പിന്റെ ശബ്ദം 7.65 എം എം പിസ്റ്റളിൽ നിന്നുതിർത്തുവിട്ട വെടിയുണ്ടയേറ്റ് ചലനമറ്റു കിടന്നു. ഒട്ടും ഭയമില്ലാതെ ഗൗരി നടത്തിയ മാധ്യമ പ്രവർത്തനം ഏഴു വർഷങ്ങൾക്കിപ്പുറവും ഇല്ലാതാക്കാൻ സാധിക്കാതെ നിൽക്കുന്നു. അരികുവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടിയും സാമുദായിക ഐക്യത്തിനും വേണ്ടി നിലകൊണ്ട…

Read More

ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി: നോട്ടിസ് ‌അയച്ച് സുപ്രീം കോടതി

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളിലൊരാളായ മോഹൻ നായക്കിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സഹോദരി കവിതാ ലങ്കേഷ് സമർപ്പിച്ച ഹർജിയിൽ, നോട്ടിസ് അയച്ച് സുപ്രീം കോടതി. വിചാരണ അകാരണമായി നീളുകയാണെന്നും 5 വർഷത്തിലേറെയായി   തടവിലാണെന്നും ചൂണ്ടിക്കാട്ടി കേസിലെ 11–ാം പ്രതിയായ മോഹൻ നായക്ക് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിസംബർ 7ന് ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് കവിത സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി മോഹൻ നായക്കിനു നോട്ടിസ് അയയ്ക്കുകയായിരുന്നു.  മോഹൻ…

Read More

ഗൗരി ലങ്കേഷ് അനുസ്മരണം സംഘടിപ്പിച്ച് ‘ഓർമ’ ദുബായ്

ഗൗരി ലങ്കേഷ്-ചരിത്രച്ചുവരിലെ ചോരപ്പാടുകൾ എന്ന പേരിൽ ദെയ്‌റയിൽ 28 സെപ്റ്റംബർ 2023 നു അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ കബീർ അച്ചാരത്ത് സ്വാഗതം പറഞ്ഞു സാഹിത്യ വിഭാഗം കൺവീനർ ബാബുരാജ് ഉറവ് അദ്ധ്യക്ഷനായ യോഗത്തിൽ എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ശ്രീ സോണിയാ ഷിനോയ് , ശ്രീ ബിന്ദു എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ജനാധിപത്യം അതിന്റെ അന്ത:സത്തയോടെ നിലനിൽക്കാനാഗ്രഹിക്കുന്ന ഓരോ മനുഷ്യനും ഊർജമാണ് ഗൗരി ലങ്കേഷിന്റെ ഓർമ്മകൾ എന്ന് അനുസ്മരണ പ്രഭാഷണത്തിൽ സോണിയ ഷിനോയ് അനുസ്മരിച്ചു.ലോക കേരളാ സഭാംഗം…

Read More