
ഗ്യാസ്ട്രോണമി ടൂറിസം വേൾഡ് ഫോറത്തിന് സമാപനം
ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ (ബി.ടി.ഇ.എ) ആഭിമുഖ്യത്തിൽ എക്സിബിഷൻ വേൾഡിൽ ഗ്യാസ്ട്രോണമി ടൂറിസം 9-ാമത് വേൾഡ് ഫോറം സമാപിച്ചു. ‘ഗ്യാസ്ട്രോണമി ടൂറിസം: സാമ്പത്തിക വൈവിധ്യവത്കരണത്തിന്റെയും ഉള്‍പ്പെടുത്തലിന്റെയും ചാലകശക്തി’ എന്ന പ്രമേയത്തില്‍ വേള്‍ഡ് ഫോറം പാചകകല, ഗ്യാസ്ട്രോണമി ടൂറിസം മേഖലകളിലെ പ്രാദേശിക, അന്തർദേശീയ വിദഗ്ധരുടെ സാന്നിധ്യം മൂലം ആഗോള ശ്രദ്ധ നേടി. ടൂറിസം മന്ത്രിയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചെയർപേഴ്സനുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി ഉദ്ഘാടനം ചെയ്ത ഫോറത്തിൽ ലോകമെമ്പാടുമുള്ള വിദഗ്ധർ…