
കരാമയിലെ പാചകവാതക സിലിണ്ടർ അപകടം; യാക്കൂബിന്റെ മൃതദേഹം നാട്ടിലെത്തിച്ചു, നിതിൻദാസിന്റെ ഇന്ന് രാത്രി കൊണ്ടുപോകും
ദുബായ് കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല(42)യുടെ മൃതദേഹം നാട്ടിലെത്തിച്ചു. ശനിയാഴ്ച രാത്രി 10ന് ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. അപകടത്തിൽ യാക്കൂബിനെ കൂടാതെ മരണമടഞ്ഞ കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശി നിതിൻ ദാസിന്റെ മൃതദേഹം ഇന്ന്(ചൊവ്വ) രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു ദുബായ് കരാമയിലെ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങ്ങിൽ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്….