ഇടുക്കി അടിമാലിയിൽ ഗ്യാസ് സിലണ്ടർ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം ; ഡ്രൈവർക്ക് പരിക്ക്

ഇടുക്കി അടിമാലിക്ക് സമീപം ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി മറിഞ്ഞു. കരടിപ്പാറയിൽ ആണ് അപകടമുണ്ടായത്. ലോറി ഡ്രൈവർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു.

Read More

അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച; 83,000 രൂപയും രണ്ട് ഗ്യാസ് സിലിണ്ടറുകളും അടക്കം നഷ്ടമായി

കായംകുളത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. ചിറക്കടവം തയ്യിൽ അബ്ദുൾ ഗഫാർ സേട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഭാര്യ റാബിയ ഭായിയുടെ ചികിത്സയിക്കായി തിരുവനന്തപുരത്ത് പോയ വീട്ടുകാർ ചൊവ്വാഴ്ച രാവിലെ രാവിലെ 10 മണിയോടെ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 83,000 രൂപയും രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുസാധനങ്ങളും ഗ്യാസ് നിറഞ്ഞ രണ്ട് പാചകവാതക സിലിണ്ടറുകളും വിവിധ കട്ടിംഗ് മെഷീനുകളുമാണ് നഷ്ടമായത്. വാതിലുകളും അലമാരകളും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുൻവശത്തെയും പുറകിലെയും വാതിലുകൾ…

Read More

ഗ്യാസ് സിലിണ്ടറിന് 300 രൂപ സബ്സിഡി; ഉജ്ജ്വല യോജന പദ്ധതി തുടരാൻ തീരുമാനം

ലോക് സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ഗ്യാസ് സിലിണ്ടർ ഉപയോക്താക്കൾക്ക് ആശ്വാസ വാർത്ത. ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി 2025 വരെ തുടരാനാണ് ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകൾക്ക് എൽ പി ജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന. ഇതിനൊപ്പം തന്നെ ദേശീയ ‘എ ഐ’ മിഷൻ ആരംഭിക്കാനും…

Read More

പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു; വിലക്കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടര്‍ വിലയും കുറച്ചു. 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും. തിരുവനന്തപുരത്തെ പുതിയവില 1558 രൂപയായിരിക്കും. വിലക്കുറവ് രാജ്യത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ മാസം 29 ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആ​ഗസ്റ്റ് 30…

Read More