ബജറ്റ് അവതരണത്തിന് മുന്നേ വാണിജ്യ പാചക വാതക വിലയിൽ മാറ്റം; ഏഴ് രൂപ കുറച്ചു: ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് അവതരണത്തിന് മണിക്കൂറുകൾക്ക് മുൻപ് വാണിജ്യ പാചക വാതക വിലയിൽ പരിഷ്കരണം. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് കുറച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഡൽഹിയിൽ എൽപിജി ഗ്യാസ് സിലിണ്ടർ വില 7 രൂപ കുറഞ്ഞ് 1,797 രൂപയായി. നേരത്തെ 1,804 രൂപയായിരുന്നു വില. കേരളത്തിൽ ഇന്ന് മുതൽ വാണിജ്യ ​ഗ്യാസ് സിലിണ്ടറിൻ്റെ വില 1,872 രൂപയാണ്. നഗരങ്ങൾക്കനുസരിച്ച് നിരക്കിൽ നേരിയ വ്യത്യാസം ഉണ്ടായിരിക്കാം. 1809 രൂപയാണ് കൊച്ചിയില്‍…

Read More

പാചകവാതകം ചോർച്ച; തീ ആളിപ്പടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

 പാചകവാതക സിലിൻഡർ ചോർന്നതറിയാതെ സ്വിച്ചിട്ടപ്പോൾ തീ ആളിപ്പടർന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. മയ്യനാട് കാരിക്കുഴി സുചിത്രമുക്ക് പള്ളിപ്പുരയഴികം വീട്ടിൽ എൻ.രത്നമ്മ(74)യാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം. വീടിന്റെ ഹാളിൽ കിടന്ന്‌ ഉറങ്ങുകയായിരുന്ന ഇവർ ചായ തയ്യാറാക്കുന്നതിന് അടുക്കളവാതിൽതുറന്ന് ലൈറ്റിന്റെ സ്വിച്ചിട്ടപ്പോൾ മുറിക്കുള്ളിൽ തങ്ങിനിന്ന വാതകത്തിന് തീപിടിക്കുകയായിരുന്നു. ആളിപ്പടർന്ന തീയിൽപ്പെട്ട ഇവർക്ക് ഗുരുതരമായ പൊള്ളലേറ്റു. അടുക്കളയിൽനിന്ന്‌ ഹാളിലേക്ക് നിലവിളിച്ചുകൊണ്ടോടിയ രത്നമ്മ ഉടൻ കുഴഞ്ഞുവീണു. സമീപത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന മകന്റെ ഭാര്യ ചിത്ര വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും…

Read More

പുതിയ പാചകവാതക സിലിണ്ടർ ഘടിപ്പിച്ചപ്പോൾ വൻ തോതിൽ ചോർച്ച; പുറത്തേക്ക് എറിഞ്ഞത് കൊണ്ട് വലിയ ദുരന്തം ഒഴിവായി

പുതിയ പാചകവാതക സിലിണ്ടർ ഘടിപ്പിച്ചപ്പോൾ വൻ തോതിൽ ചോർച്ച. സിലിണ്ടർ ഉടൻ തന്നെ പുറത്തേക്ക് എറിഞ്ഞത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. പത്തനംതിട്ട സ്വദേശിയായ രഞ്ജിത്തിന്റെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പുറത്തേക്കെറിഞ്ഞ സിലിണ്ടറിൽ നിന്ന് പാചകവാതകം സമീപത്തെ പ്രദേശങ്ങളിലേക്ക് പടരുന്നതിന് ദൃശ്യങ്ങളിൽ കാണാം. സംഭവത്തെക്കുറിച്ച് വീട്ടുടമ രഞ്ജിത്ത് പറയുന്നത്. ‘കഴിഞ്ഞ ദിവസം എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. പുതിയ സിലിണ്ടർ ഘടിപ്പിച്ച് കത്തിക്കാൻ നോക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ശേഷം സിലിണ്ടർ അകത്ത് നിന്ന് കറങ്ങുകയായിരുന്നു. കഞ്ഞിവയ്ക്കാൻ അടുപ്പ് കത്തിക്കുന്ന…

Read More

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ കുറവ്

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. 

Read More

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു

പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയാണ് കുറഞ്ഞത്. സിലിണ്ടറിന് 70.50 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1685.50 രൂപയായി. നേരത്തെ ഇത് 1756 രൂപയായിരുന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. മെയ് ഒന്നിന് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചിരുന്നു. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ 19 രൂപയുടെ കുറവാണ് വരുത്തിയത്. അന്നും ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.

Read More

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ എ​ണ്ണ, വാ​ത​ക മേ​ഖ​ല​ക്ക് പ്രാ​ധാ​ന്യം

പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നും പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന പ്ര​ക്രി​യ​യി​ൽ എ​ണ്ണ, വാ​ത​ക മേ​ഖ​ല​ക​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് അ​റ​ബ് പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന (ഒ.​എ.​പി.​ഇ.​സി) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജ​മാ​ൽ അ​ൽ ലൗ​ഘാ​നി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ന​യ​ത​ന്ത്ര​ജ്ഞ​ർ​ക്കാ​യി യു.​എ​ൻ എ​ക്ക​ണോ​മി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ ക​മ്മീ​ഷ​ൻ ഫോ​ർ വെ​സ്റ്റേ​ൺ ഏ​ഷ്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ.​എ.​പി.​ഇ.​സി സം​ഘ​ടി​പ്പി​ച്ച കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജ​മാ​ൽ അ​ൽ ലൗ​ഘാ​നി. പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ളി​ലും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലും കാ​ഴ്ച​പ്പാ​ടു​ക​ൾ ഏ​കീ​ക​രി​ക്കു​ന്ന​തി​ന് അം​ഗ​രാ​ജ്യ​ങ്ങ​ളു​മാ​യും മ​റ്റ് അ​റ​ബ് രാ​ജ്യ​ങ്ങ​ളു​മാ​യും വി​വി​ധ…

Read More

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ വർധനവ്

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില 102 രൂപ വര്‍ധിച്ചു. വിലവര്‍ധനവോടെ പുതുക്കിയ വില 1842 രൂപയായി. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ്‌ എണ്ണ കമ്പനികൾ കുത്തനെ ഉയര്‍ത്തിയത്. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. സാധാരണ എണ്ണകമ്പനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. കഴിഞ്ഞ കുറെ ദിവസമായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉള്‍പ്പെടെ ഉയരുന്ന സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില 102 രൂപ…

Read More

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില പ്രകാരം കൊച്ചിയില്‍ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. സെപ്തംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില 160 രൂപ കുറച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും വില കൂട്ടുന്നത്. 

Read More

ജനത്തിന് ആശ്വാസം; പാചകവാതക വില 200 രൂപ കുറച്ചു

രാജ്യത്ത് ഗാ‍ർഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. കേന്ദ്ര മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. ​ഗാർഹിക സിലിണ്ടർ ഉപയോ​ഗിക്കുന്ന എല്ലാവർക്കും പ്രയോ​ജനം കിട്ടും. ഉജ്വല സ്കീമിലുള്ളവ‍ർക്ക് നേരത്തെ നൽകിയ സബ്സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക. വിലക്കയറ്റം വളരെ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം വരുന്നത്. നിരവധി തവണ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും ഇതുവരേയും വില കുറച്ചിരുന്നില്ല. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോ​ഗത്തിൽ പാചക വാതക വില സിലിണ്ടറിന് 200 രൂപ കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ ഉജ്വല സ്കീമിലുള്ളവ‍ർക്ക്…

Read More

ലുധിയാനയിൽ ഫാക്ടറിയിൽ വാതക ചോർച്ച, 9 മരണം; 11 പേർ ആശുപത്രിയിൽ

പഞ്ചാബിലെ ലുധിയാനയിൽ ഒരു ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ ഒമ്പത് പേർക്ക് ദാരുണാന്ത്യം. 11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ ഗിയാസ്പുരയിലെ ഫാക്ടറി പൊലീസ് സീൽ ചെയ്തു. എന്ത് വാതകമാണ് ചോർന്നതെന്നതിലും വാതക ചോർച്ചയുടെ കാരണവും വ്യക്തമല്ല. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി. ദുരന്തത്തിൽ അതീവ ദുഖം രേഖപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ, എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി. ਲੁਧਿਆਣਾ ਦੇ ਗਿਆਸਪੁਰਾ ਇਲਾਕੇ ਵਿੱਚ ਫ਼ੈਕਟਰੀ ਦੀ ਗੈਸ ਲੀਕ ਦੀ ਘਟਨਾ ਬੇਹੱਦ ਦੁੱਖਦਾਇਕ ਹੈ..ਪੁਲਿਸ,…

Read More