മുഹമ്മദ് റിസ്‌വാനെ പാക്കിസ്ഥാൻ ടീമിൻ്റെ ക്യാപ്റ്റനാക്കി ; പരിശീലക സ്ഥാനം രാജിവച്ച് ഗാരി കിർസ്റ്റൻ

പാകിസ്ഥാന്‍ ഏകദിന, ടി20 ടീമിന്‍റെ പരിശീലക സ്ഥാനം രാജിവെച്ച് ഗാരി കിര്‍സ്റ്റൻ. പാക് വൈറ്റ് ബോള്‍ ടീമിന്‍റെ നായകനായി മുഹമ്മദ് റിസ്‌വാനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് രണ്ട് വര്‍ഷ കാലാവധിയുള്ള കിര്‍സ്റ്റന്‍റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.ടെസ്റ്റ് ടീം പരിശീലകനായ ജേസണ്‍ ഗില്ലെസ്പിയെ വൈറ്റ് ബോള്‍ ടീമിന്‍റെ കൂടി പരിശീലകനായി പാക് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചു. ടീം തെരഞ്ഞെടുപ്പില്‍ കോച്ചിന് പങ്കുണ്ടാവില്ലെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടാണ് കിര്‍സ്റ്റന്‍റെ പൊടുന്നനെയുള്ള രാജിയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ടെസ്റ്റ് പരമ്പരക്കിടെ മത്സരദിവസങ്ങളില്‍…

Read More

ഇന്ത്യക്ക് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച ഗാരി കിര്‍സ്റ്റന്‍ പാകിസ്ഥാന്‍ പരിശീലകൻ; ടി20 ലോകകപ്പ് നടക്കാനിരിക്കെ പുതിയ നീക്കം

2011ൽ ഇന്ത്യക്ക് ഏകദിന ലോകകപ്പ് കിരീടം സമ്മാനിച്ച മുന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ പാകിസ്ഥാന്‍ വൈറ്റ് ബോള്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍. ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് പാക് ടീമിന്റെ നീക്കം. നിലവിൽ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മെന്‍ററാണ് കിര്‍സ്റ്റന്‍. മെയ് 22ന് കിര്‍സ്റ്റന്‍ പാകിസ്ഥാന്‍ ടീമിനൊപ്പം ചേരുകയും അന്ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ കിര്‍സ്റ്റന്‍ ചുമതലയേറ്റെടുക്കുകയും ചെയ്യും എന്നാണ് സൂചന. മെയ് 30നാണ് പരമ്പരയിലെ അവസാന മത്സരം. അതിനുശേഷം പാക് ടീം ടി20…

Read More