
‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ പോലീസ് സ്വമേധയ കേസെടുത്തു
പത്തനംതിട്ട ഏഴംകുളം ദേവീക്ഷേത്രത്തിലെ ‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ അടൂര്‍ പോലീസ് സ്വമേധയ കേസെടുത്തു. തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിയാക്കികൊണ്ടാണ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട ഏഴംകുളം ദേവീക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രി നടന്ന തൂക്കത്തിനിടെയാണ് സംഭവം ഉണ്ടായത്. ‘തൂക്ക്’ വഴിപാടിനിടെയാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് തൂക്കക്കാരന്റെ കൈയില്‍ നിന്ന് വീണത്. നിലവിൽ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. പത്തടിയോളം ഉയരത്തിൽ നിന്നാണ് കുഞ്ഞ് വീണത്. താഴെനിന്നവർ പിടിക്കാൻ ശ്രമിച്ചു എങ്കിലും വിജയിച്ചില്ല. പത്തനാപുരം സ്വദേശികളായ…