
നവകേരള ബസിന്റെ പ്രതിദിന വരുമാനം; റിപ്പോർട്ടുകൾ തള്ളി കെ എസ് ആർ ടി സി
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം എന്ന പേരിൽ സർവീസ് നടത്തുകയാണ്. ഈ മാസം അഞ്ച് മുതലാണ് കോഴിക്കോട് മുതൽ ബംഗളൂരു വരെയും തിരിച്ചും സർവീസ് ആരംഭിച്ചത്. ഇതിനിടയിലാണ് ഗരുഡ പ്രീമിയം സർവീസിനെ യാത്രക്കാർ കയ്യൊഴിഞ്ഞുവെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. അത്തരം റിപ്പോർട്ടുകളെല്ലാം തള്ളിക്കൊണ്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് കെ എസ് ആർ ടി സി. പ്രതിദിനം 46,000 രൂപയ്ക്ക് മുകളിൽ വരുമാനം സർവീസിൽ നിന്നും ലഭിക്കുന്നുണ്ടെന്ന് കുറിപ്പിൽ പറയുന്നു. പോസ്റ്റിന്റെ പൂർണ്ണരൂപം ഗരുഡ…