
ഓ… സുന്ദരീ: പിങ്ക് പൂമരങ്ങൾ പൂത്തുലഞ്ഞു; ബംഗളൂരു പിങ്ക് കടലായി
വസന്തം ബംഗളൂരു നഗരത്തെ പ്രണയിക്കുന്നു. രാജ്യത്തെ ഏറ്റവും സുന്ദരമായ നഗരം, പൂന്തോട്ട നഗരം എന്ന വിശേഷണമുള്ള ബംഗളൂരു പിങ്ക് നിറമുള്ള പൂക്കളാൽ അണിഞ്ഞൊരുങ്ങി, മനോഹരിയായി ഒരുങ്ങിനിൽക്കുകയാണ്. പ്രണയാതുരമായ അപൂർവനിമിഷങ്ങൾ നഗരത്തിൽ ചെലവഴിക്കാൻ ധാരാളം സഞ്ചാരികളാണു നഗരത്തിലേക്ക് എത്തുന്നത്. പിങ്ക് ട്രമ്പറ്റ് മരങ്ങൾ കൂട്ടത്തോടെ പൂത്തുലഞ്ഞതാണ് നഗരത്തെ പിങ്ക് നവവധുവിനെപ്പോലെ സുന്ദരിയാക്കിയത്. മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ വൈറലാണ്. സൂര്യ കിരണങ്ങള്‍ പിങ്ക് ട്രമ്പറ്റ് പുഷ്പങ്ങള്‍ക്കും പൂമരങ്ങള്‍ക്കും കൂടുതല്‍ വശ്യത സമ്മാനിക്കുന്ന പ്രഭാതങ്ങളിലും സായ്ഹ്നങ്ങളിലുമാണ് നഗരം സ്വർഗമായി…