കേജ്‌രിവാളിന്റെ വീടിന് മുൻപിൽ മാലിന്യം തള്ളി സ്വാതി മലിവാള്‍; കേസെടുത്ത് പൊലീസ്

വികാസ്പുരിയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നെത്തിച്ച ഒരു ലോഡ് മാലിന്യം ഫിറോസ് ഷാ റോഡിലെ അരവിന്ദ് കേജ്‌രിവാളിന്റെ വീടിനു മുൻപിൽ കൊണ്ടിറക്കി പ്രതിഷേധം. നേതൃത്വം നൽകിയത് എഎപിയുമായി ഇടഞ്ഞു നിൽക്കുന്ന രാജ്യസഭ എംപി സ്വാതി മലിവാൾ‌. നഗരത്തിലെ മാലിന്യക്കൂമ്പാരം നീക്കാത്തതിനെതിരെ ആയിരുന്നു പാർട്ടി എംപിയുടെ പ്രതിഷേധം. ‘വികാസ്പുരിയിൽ അനധികൃതമായി മാലിന്യ നിക്ഷേപം നടക്കുന്നതിനെതിരെ പ്രദേശവാസികൾ പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. വനിതകൾ നടത്തുന്ന ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുക്കാനാണ് അവിടെയെത്തിയത്. കേജ്‌രിവാൾ ജനങ്ങൾക്കു നൽകിയ ഈ സമ്മാനം എന്തു ചെയ്യണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കാനാണ്…

Read More

കേരളത്തിൽ മാലിന്യവുമായി പോകുന്ന വണ്ടികൾ നിരീക്ഷിക്കും ; നടപടി കർശനമാക്കി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

സംസ്ഥാനത്ത് നിന്നുള്ള മാലിന്യം ടാങ്കർ ലോറികളിലും കണ്ടെയ്നറുകളിലുമുൾപ്പെടെ കൊണ്ടു പോയി കൊണ്ടു തള്ളുന്നത് നിരീക്ഷിച്ച് നടപടിയെടുക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. നിലവിൽ എറണാകുളം ജില്ലയിൽ നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയിരുന്നു. മാലിന്യം കൊണ്ടു പോകുന്ന വണ്ടികൾ ജിപിഎസ് സംവിധാനത്തിലേക്ക് പൂർണമായും മാറണം. അല്ലാത്ത തരം വാഹനങ്ങൾക്ക് അനുമതി നൽകില്ലെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധ്യക്ഷ എസ്. ശ്രീകല പറഞ്ഞു. എറണാകുളം ജില്ലയിൽ നടപ്പാക്കിയ പദ്ധതി ഈ മാസം തന്നെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനമെന്നും അവർ…

Read More

‘കേരളം തമിഴ്‌നാട്ടില്‍ മാലിന്യം തള്ളുന്നു’; ഈ പണി നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചും തള്ളുമെന്ന് ബിജെപി

തമിഴ്‌നാട്ടില്‍ കേരളം മാലിന്യം തള്ളുന്നുവെന്ന ആരോപണവുമായി തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. തെങ്കാശി, കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ കേരളം മാലിന്യം തള്ളുന്നുവെന്നാണ് അണ്ണാമലൈയുടെ ആരോപണം. തമിഴ്‌നാട് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. കേരളം ഈ പണി നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചും മാലിന്യം തള്ളാന്‍ മടിക്കില്ല. ഡിഎംകെയും കേരളം ഭരിക്കുന്ന സിപിഐഎമ്മും സഖ്യ കക്ഷികള്‍ ആയതിനാല്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന് വിഷയത്തില്‍ മൗനമാണെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.

Read More

താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മാലിന്യം താഴേക്ക് വലിച്ചെറിഞ്ഞു ; നൈജീരിയൻ യുവാവിനെ അറസ്റ്റ് ചെയ്ത് ഷാർജ പൊലീസ്

താ​മ​സ കെ​ട്ടി​ട​ത്തി​ലെ അ​ഞ്ചാം നി​ല​യി​ൽ നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ റോ​ഡി​ലേ​ക്ക്​​ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ യു​വാ​വി​നെ ഷാ​ർ​ജ പൊ​ലീ​സ്​ അ​റ​സ്റ്റു ചെ​യ്തു. നൈ​ജീ​രി​യ​ൻ പൗ​ര​നാ​യ 32കാ​ര​നാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ഷാ​ർ​ജ​യി​ലെ അ​ൽ ന​ഹ്​​ദ​യി​ലു​ള്ള അ​പ്പാ​ർ​ട്ട്​​മെ​ന്‍റി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴു മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം. എ​ട്ട്​ മ​ണി​യോ​ടെ ഇ​യാ​ൾ ജ​ന​ൽ വ​ഴി താ​ഴേ​ക്ക്​ ചാ​ടാ​ൻ പോ​കു​ന്നു​വെ​ന്ന്​ ഭാ​വി​ക്കു​ക​യും ഗ്ലാ​സ്​ ഐ​റ്റ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ റോ​ഡി​ലേ​ക്ക്​ വ​ലി​​ച്ചെ​റി​യു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ്​ ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി. കൂ​ടാ​തെ അ​ല​റി വി​ളി​ച്ച്​ കൊ​ണ്ട്​ വെ​ള്ള​ക്കു​പ്പി​ക​ളും പു​റ​ത്തേ​ക്ക്​ വ​ലി​ച്ചെ​റി​ഞ്ഞു. ഇ​യാ​ളു​ടെ പ്ര​വൃ​ത്തി​മൂ​ലം കാ​ൽ​ന​ട യാ​ത്ര​ക്കാ​രി​ൽ…

Read More

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തിന് ഉത്തരവാദി കോർപ്പറേഷൻ; നടപടിയെടുക്കണം: റെയില്‍വേ

ആമയിഴഞ്ചാൻ തോട് മലീമസമാകുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അതു തടയാൻ തിരുവനന്തപുരം കോർപ്പറേഷൻ നടപടിയെടുക്കണമെന്ന് റെയില്‍വേ. ജലസേചനവകുപ്പിന്റെ അധീനതയിലുള്ള 12 കിലോമീറ്റർ ദൂരമുള്ള തോടിന്റെ ഒരു ശതമാനം വരുന്ന 117 മീറ്റർ മാത്രമാണ് റെയില്‍വേയുടെ സ്ഥലത്തുകൂടി കടന്നുപോകുന്നത്. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് തോട് വൃത്തിയാക്കാൻ റെയില്‍വേ തയ്യാറായതെന്നും ജലസേചനവകുപ്പിലെ പരിചിതരായ കരാറുകാരെയാണ് പണി ഏല്‍പ്പിച്ചതെന്നും ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജർ ഡോ. മനീഷ് തപ്ല്യാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തോട്ടില്‍ അപ്രതീക്ഷിതമായുണ്ടായ കുത്തൊഴുക്കാണ് ദുരന്തത്തിനു വഴിവെച്ചത്. ജോയിയുടെ മരണത്തില്‍ ദുഃഖം…

Read More

സി.പി.എം. പഞ്ചായത്തംഗം റോഡില്‍ മാലിന്യം തള്ളിയ സംഭവം; പിഴ ഈടാക്കിയതായി മന്ത്രി എം.ബി. രാജേഷ്

എറണാകുളം മൂവാറ്റുപുഴ മഞ്ഞള്ളൂർ പഞ്ചായത്തംഗം സ്കൂട്ടറിൽ പോകുന്നതിനിടെ മാലിന്യം നിറച്ച പ്ലാസ്റ്റിക് കവർ റോഡിലേക്കെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മന്ത്രി എം.ബി. രാജേഷ് രം​ഗത്ത്. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ കുറ്റത്തിന് സി.പി.എം. അംഗം പി.എസ്. സുധാകരനിൽ നിന്ന് 1000 രൂപ പിഴ ഈടാക്കിയതായി മന്ത്രി പറഞ്ഞു. വിഷയത്തിൽ സർക്കാർ എന്ത് നടപടി എടുത്തുവെന്ന് ഇന്ന് ഹൈക്കോടതി ചോദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ വക്താക്കളായി മാറേണ്ടവരാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെന്ന് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. മാതൃകയാകേണ്ടവർ…

Read More

ദുബൈയിൽ ജലാശയങ്ങളിലെ മാലിന്യം പെറുക്കാൻ ഇനി ‘മറൈൻ സ്‌ക്രാപ്പർ’

നഗരത്തിലെ ജലാശയങ്ങളിൽ മാലിന്യം പെറുക്കാൻ സ്മാർട്ട് ഉപകരണം നീറ്റിലിറക്കി ദുബൈ മുനിസിപ്പാലിറ്റി. റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഈ മറൈൻ സ്‌ക്രാപ്പറിന് ഒരു ടൺ മാലിന്യം വരെ ശേഖരിക്കാൻ കഴിയുമെന്ന് അധികൃതർ പറയുന്നു. ദുബൈ ക്രിക്കിലും കനാലിലും വെള്ളത്തിൽ പൊങ്ങികിടക്കുന്ന മാലിന്യങ്ങൾ ശേഖരിക്കാൻ വികസിപ്പിച്ചതാണ് ഈ സ്മാർട്ട് മറൈൻ സ്‌ക്രാപ്പർ. യു.എ.ഇ സ്വദേശികളായ വിദഗ്ധർ അൽഖത്താൽ ബോട്ട് ഫാക്ടറിയുമായി കൈകോർത്താണ് ഇത് വികസിപ്പിച്ചത്. എത്ര അകലെയാണെങ്കിലും റിമോട്ട് കൊണ്ട് ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കാം. ഫൈവ് ജി നെറ്റ്വർക്ക് ഉപയോഗിച്ച്…

Read More

കുവൈത്ത് ബേയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി ശക്തമാക്കുമെന്ന് അധികൃതർ

കുവൈത്ത് ബേയില്‍ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. ആർട്ടിക്കിൾ 108 പ്രകാരം പാരിസ്ഥിതിക സംരക്ഷിതപ്രദേശമാണ് കുവൈത്ത് ബെ. 2014ലെ പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച് പാരിസ്ഥിതിക പ്രധ്യാന്യമുള്ള ഇത്തരം സ്ഥലങ്ങളില്‍ അനധികൃതമായി മത്സ്യം പിടിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. പരിസ്ഥിതി നിയമം പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. നിയമം ലംഘിക്കുന്നവരെ ശക്തമായി നേരിടുമെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. സംശയാസ്പദമായ പ്രവർത്തനങ്ങളോ, അനധികൃത മത്സ്യബന്ധനമോ…

Read More