
റയൽ മാഡ്രിഡ് താരം ഹൊസേലു ഇനി ഖത്തർ ക്ലബ് ഗറാഫയിൽ
റയൽ മാഡ്രിഡിന് വേണ്ടി ചാമ്പ്യൻസ് ലീഗും സ്പാനിഷ് ലീഗും നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരങ്ങളിലൊരാളായ ഹൊസേലു ഇനി ഖത്തരി ക്ലബായ അൽ ഗറാഫക്ക് വേണ്ടി ബൂട്ടുകെട്ടും. ഇറ്റാലിയൻ സ്പോർട്സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ സീസണിൽ ലോസ് ബ്ലാങ്കോസ് എന്നറിയപ്പെടുന്ന റയൽ മാഡ്രിഡിന്റെ ഏക സ്ട്രൈക്കറായി ലോണിലെത്തിയ 34കാരൻ, ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ബയേണിനെതിരെ രണ്ട് കിടിലൻ ഗോളുകൾ നേടി ക്ലബിനെ ഫൈനലിലേക്ക് ആനയിച്ചിരുന്നു. പകരക്കാരനായി ഇറങ്ങി മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത…