വിരാട് കോലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയത് ഞാനല്ല; സൗരവ് ഗാംഗുലി

വിരാട് കോലി ക്യാപ്റ്റൻ സ്ഥാനമൊഴിയുമ്പോൾ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയായിരുന്നു ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത്. കോലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനു പിന്നിൽ ഗാംഗുലിക്ക് വലിയ പങ്കുണ്ടെന്ന തരത്തിൽ അന്ന് പല റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാലിപ്പോഴിതാ കോലിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കിയതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദാദ. കോലിയോട് ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെങ്കിൽ ഏകദിനത്തിൽനിന്നും മാറണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായി ഗാംഗുലി സമ്മതിച്ചു. ”ഞാൻ വിരാടിനെ ക്യാപ്റ്റൻസിയിൽ നിന്ന് പുറത്താക്കിയിട്ടില്ല. പലതവണ ഞാനിത് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്…

Read More