എറണാകുളത്ത് രണ്ടിടത്ത് ഗുണ്ടാ ആക്രമണം ; യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു

എറണാകുളത്ത് രണ്ടിടത്ത് ഗുണ്ട ആക്രമണം നടന്നു. ആലുവ ഉളിയന്നൂരിൽ ആയുധങ്ങളുമായെത്തിയ യുവാക്കൾ വാഹനങ്ങൾ അടിച്ചുതകർത്തു. കൊച്ചിയിൽ പള്ളുരുത്തി സ്വദേശിയായ യുവാവിനെ മൂന്നംഗസംഘം വെട്ടി പരിക്കേൽപ്പിച്ചു. വിവാഹ സൽക്കാരം കഴിഞ്ഞ് വരികയായിരുന്ന കുടുംബത്തിന്റെ കാറിന്മേൽ ഗുണ്ടകളിൽ ഒരാൾ സഞ്ചരിച്ച ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്നാണ് ഉളിയന്നൂരിൽ ഗുണ്ടകൾ വാഹനങ്ങൾ തല്ലിത്തകർത്തത്. പള്ളുരുത്തി സ്വദേശി ഷാഹുൽ സഞ്ചരിച്ച ബൈക്കാണ് കാറിൽ തട്ടിയത്. തുടർന്ന് ഷാഹുൽ വിളിച്ചറിയിച്ചത് അനുസരിച്ച് കോമ്പാറ സ്വദേശി സുനീർ കുടിയെത്തിയ ശേഷം ഇരുവരും ചേർന്ന് വാഹനങ്ങൾ…

Read More