സ്വാമി ഗംഗേശാനന്ദക്കെതിരായ കേസ്: തിരുത്തി നൽകിയ കുറ്റപത്രം കോടതി അംഗീകരിച്ചു

സ്വാമി ഗംഗേശാനന്ദയ്‌ക്കെതിരായ പീഡനക്കേസിൽ ക്രൈംബ്രാഞ്ച് പിഴവുകൾ തിരുത്തി കുറ്റപത്രം സമർപ്പിച്ചു. ഗുരുതര പിഴവുകളെ തുടർന്ന് കോടതി മടക്കിനൽകിയ സാഹചര്യത്തിലാണ് വീണ്ടും കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം അംഗീകരിച്ച അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജ് സെപ്റ്റംബർ ഏഴിന് നേരിട്ടു ഹാജരാകാൻ സ്വാമിക്കു നിർദേശം നൽകി.ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഷൗക്കത്തലി സമർപ്പിച്ച കുറ്റപത്രത്തിൽ പ്രാരംഭഘട്ടത്തിൽ കേസ് അന്വേഷിച്ച പേട്ട പോലീസ് തയ്യാറാക്കിയ സീൻ മഹസർ അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്താത്തതായിരുന്നു പോരായ്മ. തന്നെ കേസിൽ കുടുക്കാൻ ചില പോലീസ് ഉദ്യോഗസ്ഥർ…

Read More