ഇഷ്ടം ആഡംബര കാറുകൾ, മോഷ്ടിച്ചത് 500 എണ്ണം; ഒടുവിൽ പിടിയിൽ
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കാർ മോഷ്ടിച്ചു വിൽക്കുന്ന സംഘത്തിലെ അംഗങ്ങൾ പിടിയിൽ. ഇവർ മോഷ്ടിക്കുന്നതോ ആഢംബര കാറുകൾ മാത്രമാണ്. ഗുജറത്തിൽനിന്നു പുറത്തുവരുന്ന കാർ മോഷ്ടാക്കളുടെ കഥ ഇപ്പോൾ മാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടുകയാണ്. അതിൽ അന്തർ സംസ്ഥാനസംഘത്തിലെ രണ്ടു പേർ മാത്രമാണു പിടിയിലായത്. 10 ആഡംബര കാറുകളുമായാണ് പ്രതികളെ പൊലീസ് പിടികൂടിയിട്ടുള്ളത്. മോഷ്‌ടിച്ച കാറുകൾ ഗുജറാത്തിൽ വിൽക്കാനായി എത്തിക്കുന്പോഴായിരുന്നു സംഘത്തിലെ രണ്ടു പേർ പോലീസിന്‍റെ വലയിലായത്. ഉത്തർപ്രദേശ് സ്വദേശിയായ അഷ്‌റഫ് സുൽത്താൻ, ജാർഖണ്ഡ് സ്വദേശിയായ പിന്‍റു…