
വിശാഖപട്ടണത്ത് 17-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പത്തുപേർ അറസ്റ്റിൽ
വിശാഖപട്ടണത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടൽമുറിയിൽവെച്ചും ആർ.കെ.ബീച്ചിന് സമീപത്തുവെച്ചും കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പത്തുപേർ അറസ്റ്റിൽ. ബീച്ചിലെ ഫോട്ടോഗ്രാഫർമാർ അടക്കമുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം. വിശാഖപട്ടണം, തൂനി, രാജമുണ്ഡ്രി സ്വദേശികളായ ഇവരുടെ കൂടുതൽവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിശാഖപട്ടണത്തെ ഒരു വീട്ടിൽ ജോലിചെയ്തിരുന്ന 17-കാരിയാണ് അഞ്ചുദിവസത്തോളം കൂട്ടബലാത്സംഗത്തിനിരയായത്. ആൺസുഹൃത്ത് ഉൾപ്പെടെയുള്ളവരാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. തുടർന്ന് നാടുവിട്ട പെൺകുട്ടിയെ പോലീസ് ഒഡീഷയിൽനിന്ന് കണ്ടെത്തുകയും തിരികെ നാട്ടിലെത്തിക്കുകയുമായിരുന്നു. ഡിസംബർ 18-നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് പിതാവ് പരാതി നൽകിയത്. ഒരു യുവാവ് മകളെ ആർ.കെ. ബീച്ചിലേക്ക്…