
ഇന്ന് ഗാന്ധി ജയന്തി, രാഷ്ട്രപിതാവിന്റെ ഓർമകളിൽ രാജ്യം; രാജ്ഘട്ടിലെത്തി ആദരമർപ്പിച്ച് നേതാക്കൾ
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ്, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയവർ രാജ്ഘട്ടിലെത്തി മഹാത്മജിക്ക് ആദരമർപ്പിച്ചു. ഗാന്ധിജിയുടെ സ്വാധീനം ലോകമാകെ വ്യാപിച്ചുകിടക്കുകയാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തെ വണങ്ങുന്നുവെന്നും ഗാന്ധിജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് പരിശ്രമിക്കാമെന്നും മോദി എക്സിൽ കുറിച്ചു.