ഇന്ത്യക്ക് രാഷ്ട്രപിതാവില്ലെന്ന് കങ്കണ; അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണെന്ന് ബിജെപി നേതാവ്

ബി.ജെ.പി. എം.പി.യും നടിയുമായ കങ്കണ റണൗട്ട് ഗാന്ധിജയന്തിദിനത്തിൽ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് വിവാദത്തിൽ. രാജ്യത്തിന് രാഷ്ട്രപിതാവ് ഇല്ലെന്നും ഭാരതമാതാവിന്റെ പുത്രന്മാരേയുള്ളു എന്നുമുള്ള കങ്കണയുടെ അഭിപ്രായമാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഇതിന് മറുപടിയുമായി മുതിർന്ന ബി.ജെ.പി. നേതാക്കൾ അടക്കമുള്ളവർ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ 120-ാം ജന്മവാർഷിക ആശംസ നേരുന്ന കങ്കണയുടെ ഇൻസ്റ്റഗ്രാം ‘സ്റ്റോറി’യിൽ ശാസ്ത്രിയുടെ ചിത്രത്തിനൊപ്പം ‘രാജ്യത്തിന് പിതാക്കന്മാരില്ല; പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാർ അനുഗൃഹീതരാണ്’ എന്നാണ് കങ്കണ കുറിച്ചത്. മാത്രമല്ല, ഗാന്ധിജിയുടെ…

Read More

വെറുപ്പില്ല, മോദിയോട് തോന്നുന്നത് സഹാനുഭൂതിയും കരുണയും: രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വെറുപ്പില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വാഷിങ്ടൻ ഡിസിയിലെ ജോർജ്‌ടൗൺ സർവകലാശാലയിൽ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘നിങ്ങൾ ചിലപ്പോൾ അദ്ഭുതപ്പെട്ടേക്കാം. പക്ഷേ ഞാൻ യഥാർഥത്തിൽ മോദിയെ വെറുക്കുന്നില്ല. അദ്ദേഹത്തിന് ഒരു കാഴ്ചപ്പാട് ഉണ്ട്. ഞാൻ അതിനോട് യോജിക്കുന്നില്ല. എന്നുകരുതി അദ്ദേഹത്തെ വെറുക്കുന്നുമില്ല. അദ്ദേഹത്തിന്റെയും എന്റെയും വ്യത്യസ്ത വീക്ഷണമാണ്.’’ രാഹുൽ പറഞ്ഞു. ‘‘ശരിക്കുപറഞ്ഞാൽ പലപ്പോഴും എനിക്കദ്ദേഹത്തോട് സഹാനുഭൂതി തോന്നാറുണ്ട്. അദ്ദേഹത്തെ ശത്രുവായി കാണുന്നില്ല. എനിക്കും അദ്ദേഹത്തിനും വ്യത്യസ്ത കാഴ്ചപ്പാടുകളാണ്. അദ്ദേഹം ചെയ്യുന്ന…

Read More

ഗാന്ധി പ്രതിമയിൽ കൂളിങ് ഗ്ലാസ്; എസ്എഫ്ഐ പ്രവർത്തകനെതിരെ കേസ്

 രാഷ്ട്രപിതാവിനെ അപമാനിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിനെതിരെ കേസ്. ചൂണ്ടി ഭാരത്‌മാത ലോ കോളജ് അവസാനവർഷ വിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ അദീൻ നാസറിനെതിരെ (25) ആണ് എടത്തല പൊലീസ് കേസെടുത്തത്. കെഎസ്‍യു സംസ്ഥാന സെക്രട്ടറി അൽ അമീന്റെ പരാതിയിലാണു നടപടി. 21നു കോളജ് ക്യാംപസിലാണു സംഭവം. മഹാത്മാഗാന്ധിയുടെ പ്രതിമയുടെ മുഖത്ത് കൂളിങ് ഗ്ലാസ് വയ്ക്കുകയും മാല അണിയിക്കുകയും ഇതു മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണു കേസ്. അദീനെതിരെ നടപടിയെടുക്കാൻ വിദ്യാർഥികൾ കോളജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം,…

Read More

രാജ്യത്ത് ഏറ്റവുമധികം വിശ്വാസ്യതയുള്ളത് ഗാന്ധി കുടുംബത്തിന്’: അശോക് ഗഹ്‌ലോത്

കോണ്‍ഗ്രസിന് നേതൃത്വം നല്‍കുകമാത്രം ചെയ്യുന്ന ഗാന്ധി കുടുംബത്തെ ബിജെപി ലക്ഷ്യംവെക്കുന്നത് എന്തിനാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്. രാജ്യത്ത് ഏറ്റവുമധികം വിശ്വാസ്യതയുള്ള കുടുംബത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഗാന്ധി കുടുംബത്തില്‍നിന്ന് ആരും പ്രധാനമന്ത്രിയായിട്ടില്ല. കഴിഞ്ഞ 30 വര്‍ഷമായി ഒരു പ്രധാന പദവിയും ആ കുടുംബത്തിലുള്ളവര്‍ വഹിക്കുന്നില്ല. അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പരിപാലിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതില്‍ എന്താണ് അവരെ വേദനിപ്പിക്കുന്നത്? എന്തിനാണ് അവരിത് ശ്രദ്ധിക്കുന്നത്? എന്തിനാണ് അവരെ ലക്ഷ്യം വെക്കുന്നത്?…

Read More

ഗാന്ധിജിയുമായി ഉപമിക്കേണ്ട: അണികളോട് രാഹുൽ

മഹാത്മാ ഗാന്ധിയുമായി താരതമ്യപ്പെടുത്താൻ താൻ അർഹനല്ലെന്ന് രാഹുൽ ഗാന്ധി. ഗാന്ധിജിയുമായി താരതമ്യം ചെയ്യുന്നത് പൂർണമായും തെറ്റാണ്. ഞങ്ങൾ ഒരേതലത്തിലുള്ള വ്യക്തികളല്ല. അതു കൊണ്ടുതന്നെ ഗാന്ധിയെയും എന്നെയും ഒരു രീതിയിലും താരതമ്യപ്പെടുത്തരുത്. ഗാന്ധി മഹാനായ വ്യക്തിയായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാൻ ജീവിതംതന്നെ മാറ്റിവച്ചയാളാണ്. 10-12 വർഷക്കാലം അദ്ദേഹം ജയിൽവാസമനുഭവിച്ചു. അദ്ദേഹത്തിനെപ്പോലെയാകാൻ മറ്റാർക്കും സാധിക്കില്ല. ഗാന്ധിയുടെ പേരിനൊപ്പം ഒരിക്കലും എന്റെ പേരു ചേർത്തു വയ്ക്കരുത്- രാഹുൽ പറഞ്ഞു. ഭാരത് ജോഡോ യാത്ര രാജസ്ഥാനിൽ എത്തിയതിനിടെ രാഹുലിനെ മഹാത്മാ ഗാന്ധിയുമായി…

Read More