കാട്ടാന ഗണപതിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല

തൃശൂർ അതിരപ്പിള്ളി വനമേഖലയോട് ചേർന്ന തോട്ടത്തിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടാന ഗണപതിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ലാതെ തുടരുന്നു. ആനയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞ സാഹചര്യത്തിൽ ചികിത്സയൊരുക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്. അതിരപ്പിള്ളി പ്ലാന്റേഷൻ കോർപ്പറേഷന്റെ എണ്ണപ്പന തോട്ടത്തിലാണ് അവശനിലയിലായ കൊമ്പനെ കണ്ടത്. ഇന്നലെയും ആന എണ്ണപ്പന തോട്ടത്തില്‍ തന്നെയാണുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കണ്ട സ്ഥലത്ത് നിന്നും അല്പം മാറിയാണ് ആനയുള്ളത്. സ്ഥിരമായി ജനവാസ മേഖലയിലേക്കെത്തുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഗണപതി എന്ന് വിളിക്കുന്ന ആന തന്നെയാണിതെന്നാണ്…

Read More

ചിക്കനും ചപ്പാത്തിയും തിന്നാനുള്ള കൊതി സിനിമയിലെത്തിച്ചു; ഗണപതി

യുവനടന്മാരിൽ ശ്രദ്ധേയനാണ് ഗണപതി. വിനോദയാത്ര എന്ന സിനിമയിലെ പ്രകടനം മലയാളികൾ ഒരിക്കലും മറക്കില്ല. കൗമാരതാരം എന്നതിൽനിന്ന് നായകനിരയിലേക്കും താരം ഉയർന്നു. ഇപ്പോൾ താരം സിനിമയിലേക്കെത്തിയ സംഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. ‘ചേട്ടൻ ചിദംബരത്തിനോടുള്ള വാശിയാണ് തന്നെ സിനിമയിലേക്ക് എത്തിച്ചത്. ഞാനും ചിദംബരവും ചെറുപ്പം മുതൽ ഡബ്ബിംഗ് ആർട്ടിസ്റ്റുകളാണ്. പണ്ട് ഭക്തി സീരിയലുകൾക്ക് ഡബ്ബ് ചെയ്യാൻ നിരന്തരം മെറിലാൻഡ് സ്റ്റുഡിയോയിൽ വരുമായിരുന്നു. അങ്ങനെയാണ് ഞാനും ചിദുവും ഒരുമിച്ച് വർക്ക് ചെയ്ത് തുടങ്ങുന്നത്. ഒരു മാസം കഴിഞ്ഞപ്പോൾ ചിദുവിന് മനസിലായി ഇതൊന്നും നടപടിയാവില്ല….

Read More