ഗുജറാത്തിലെ ഗെയിമിംങ് സെന്ററിലുണ്ടായ തീപിടുത്തം ; ഫയർ എൻഒസി അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചില്ല, വൻ സുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തൽ

ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്‍റര്‍ തീപിടിച്ചുണ്ടായ ദുരന്തത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഗെയ്മിങ് സെന്‍റര്‍ നടത്തിപ്പിൽ കൂടുതൽ സുരക്ഷ വീഴ്ചകളെ കുറിച്ച് വിവരങ്ങളാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് വർഷം മുൻപ് തുടങ്ങിയ ഗോ കാർട്ടിങ്ങിനടക്കം ഫയർ എൻഒസി അപേക്ഷ നൽകിയിരുന്നെങ്കിലും അനുമതി ലഭിച്ചിട്ടില്ല. അഗ്നിസുരക്ഷ ഉപകരണങ്ങൾ വാങ്ങി എന്ന് ബിൽ സമർപ്പിച്ചായിരുന്നു അപേക്ഷ നൽകിയത്. ജീവനക്കാർക്ക് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പരിശീലനവും ലഭിച്ചിരുന്നില്ല. മൂന്ന് നില കെട്ടിടത്തിന്റെ വലിപ്പത്തിൽ രണ്ടു നിലയിൽ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാതെ താത്കാലിക…

Read More

ഗുജറാത്തിലെ ഗെയിംഗ് സെന്ററിലുണ്ടായ തീപിടുത്തം ; ആറ് പേർക്കെതിരെ കേസ് , രണ്ട് പേർ അറസ്റ്റിൽ

ഗുജറാത്തിലെ​ ​രാജ്കോട്ടിലെ ​ഗെയിമിം​ഗ് സെന്ററിലുണ്ടായ തീപിടുത്തത്തിൽ 27 പേർ മരിച്ച സംഭവത്തിൽ ആറ് പേർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്കെതിരെ കേസെടുത്ത് പൊലീസ്. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി രാജ്കോട്ട് കമ്മീഷണർ രാജു ഭാർഗവ അറിയിച്ചു. ദുരന്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഗാന്ധിനഗറിൽ നിന്നുള്ള ഫോറൻസിക് സംഘം ദുരന്തസ്ഥലത്ത് നിന്നും തെളിവുകൾ ശേഖരിക്കുകയാണ്. രാജ്‌കോട്ടിൽ ഗെയിമിങ് സെന്റ്ററിന് തീപിടിച്ചുണ്ടായ ദുരന്തത്തിൽ 12 കുട്ടികളുൾപ്പെടെ 27 പേരാണ് മരിച്ചത്. തീ നിയന്ത്രണ വിധേയമാക്കിയതായും രക്ഷാ പ്രവർത്തനം തുടരുന്നതായും ദൗത്യ സംഘം വ്യക്തമാക്കിയിരുന്നു….

Read More