പ്രവാസിയായ പിതാവിനെ പോക്കറ്റടിച്ച് കൗമാരക്കാരായ മക്കൾ; ഗെയിം കളിക്കാൻ 4 മാസത്തിൽ ചെലവിട്ടത് 6.5 ലക്ഷം

വിദേശത്ത് ജോലി ചെയ്തിരുന്ന പിതാവിന്റെ ബാങ്ക് അക്കൌണ്ടിലുണ്ടായിരുന്ന പണം 6.5 ലക്ഷം രൂപ കാലിയാക്കി കൌമാരക്കാരായ കുട്ടികൾ. ഉത്തർ പ്രദേശിലെ ഖുശിനഗറിലാണ് സംഭവം. ഇറാഖിൽ ജോലി ചെയ്യുകയായിരുന്ന യുവാവിന്റെ ബാങ്ക് അക്കൌണ്ട് കൈകാര്യം ചെയ്തിരുന്നത്. അടുത്തിടെ ലീവിന് നാട്ടിലെത്തിയ യുവാവ് ശനിയാഴ്ച ബാങ്കിലെത്തി പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് അക്കൌണ്ടിൽ പണമില്ലെന്ന് വ്യക്തമായത്.  പിന്നാലെ ഭാര്യയേയും മക്കളോടും പണം ചെലവാക്കിയ കാര്യം തിരക്കിയപ്പോൾ ഭാര്യ അറിയില്ലെന്ന കാര്യം വ്യക്തമാക്കുകയും 14ഉം 13ഉം വയസുള്ള മക്കൾ പിതാവ് എന്തെങ്കിലും സൈബർ…

Read More

രാജ്കോട്ട് ഗെയിമിങ് സെന്റർ തീപിടിത്തം; 2 പൊലീസുകാരടക്കം 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ 32 പേർ മരിച്ച സംഭവത്തിൽ രണ്ടു പൊലീസുകാരടക്കം 5 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സംഭവത്തിൽ ഇരുവരുടെ ഭാഗത്തുനിന്ന് ഗുരുതര അശ്രദ്ധയുണ്ടായെന്ന് അധികൃതർ പറഞ്ഞു. എൻഒസി ഇല്ലാതെയാണ് ഗെയിമിങ് സെന്റർ പ്രവർത്തിച്ചിരുന്നതെന്നും വേണ്ടത്ര സുരക്ഷാ ചട്ടങ്ങൾ പാലിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊലീസ് ഇൻസ്പെക്ടർമാരായ വി.ആർ. പട്ടേൽ, എൻ.ഐ. റാത്തോഡ്, രാജ്കോട്ട് മുൻസിപ്പൽ കോർപറേഷൻ ടൗൺ പ്ലാനിങ് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ജയ്ദീപ് ചൗധരി, അസിസ്റ്റന്റ് ടൗൺ പ്ലാനർ ആർ.എം.സി. ഗൗതം ജോഷി, രാജ്കോട്ട്…

Read More

വർക്കലയിൽ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

വർക്കലയിൽ 23കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല പാളയംകുന്ന് ഗോകുലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ അനിമേഷൻ വിദ്യാർത്ഥിയാണ് മരിച്ച ​ഗോകുൽ. രാവിലെ മുറിക്കുളിൽ ​ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓൺലൈൻ ഗെയിം അഡിക്ഷനാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. മരണത്തിൽ അയിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

Read More

മോദിയെത്തും വരെ ഇന്ത്യൻടീം നന്നായി കളിച്ചു: മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ ഗാന്ധി

ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ സ്റ്റേഡിയത്തിൽ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്നും ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പരിഹാസവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ രം​ഗത്തെത്തിയിരിക്കുന്നത്.  മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചു, എന്നാൽ ദുശ്ശകുനം എത്തിയതോടെ കളി തോറ്റു-രാഹുൽഗാന്ധി വിമർശിച്ചു. മത്സരം കണാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്ത്ര മന്ത്രി അമിത് ഷായ്ക്കൊപ്പം…

Read More

2026ല്‍ കളിക്കളത്തിലേക്കില്ലെന്ന് നിലപാട് വ്യക്തമാക്കി ലയണല്‍ മെസി

കഴിഞ്ഞ ലോകകപ്പിന് മുൻപായി ഇത് തന്റെ അവസാന ലോകകപ്പാണെന്ന് അര്‍ജന്റീന നായകനും ഫുട്ബോള്‍ ഇതിഹാസവുമായ ലയണല്‍ മെസി പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ തീരുമാനം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ് മെസി . അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലെ ഇന്റര്‍ മിയാമിയിലെത്തിയതിന് പിന്നാലെയാണ് പഴയ തീരുമാനം മെസി ഒന്നുകൂടി വ്യക്തമാക്കിയത്. 2026 ലോകകപ്പില്‍ താനുണ്ടാകില്ല. ഖത്തറിലേത് തന്റെ അവസാന ലോകകപ്പാണ്. ‘കാര്യങ്ങള്‍ എങ്ങനെ പോകുമെന്ന് നമുക്ക് നോക്കാം. എന്നാലും അടുത്ത ലോകകപ്പിനുണ്ടാകില്ലെന്ന് ഉറപ്പാണ്.’ മെസി അറിയിച്ചു. ഖത്തറിലെ ലോകകപ്പ് വിജയത്തെക്കുറിച്ച്‌ പറഞ്ഞ…

Read More